ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു
മസ്കത്ത്: ലോകത്തിലെ പ്രമുഖ ഐടി വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക്കിന്റെ സ്റ്റഡി അബ്രോഡ് ഡിവിഷൻ, ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ അതിവിപുലമായ കൗൺസിലിംഗ് & കൺസൾട്ടേഷൻ സൗകര്യങ്ങളോടുകൂടി ഹിസ് എക്സലൻസി ഖാലിദ് ഹിലാൽ സൗദ് അൽ ബുസൈദി ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ ക്യാമ്പ്സിലൂടെ 50 രാജ്യങ്ങളിൽ 1000 യൂണിവേഴ്സിറ്റികളിൽ നിന്നും ഒരു ലക്ഷം കോഴ്സുകളിലേക്ക് അഡ്മിഷൻ നേടാനുള്ള അവസരം ഒരുക്കിയതായും, ഒമാനികൾക്കും മറ്റ് വിദേശ രാജ്യത്തുള്ളവർക്കും ഈ സേവനം ഉപയോഗപ്പെടുത്തി യുഎസ്, യുകെ, യൂറോപ്യൻ രാജ്യങ്ങൾ, മറ്റു ഏഷ്യൻ രാജ്യങ്ങൾ കൂടാതെ ദുബായിലും പഠിക്കാനുള്ള സൗകര്യമൊരുക്കിയതായി ജി-ടെക് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശ്രീ മെഹ്റൂഫ് മണലോടി അറിയിച്ചു.
ഏറ്റവും ചുരുങ്ങിയ ചെലവിൽ എംബിബിഎസ്, എൻജിനീയറിങ്, എം ബി എ തുടങ്ങിയ കോഴ്സുകളിലേക്ക് ലോകേതര സർവ്വകലാശാലകളിൽ കുറഞ്ഞ ഫീസിൽ അഡ്മിഷൻ നേടാനുള്ള അവസരവും ഒരുക്കിയതായി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ മെഹന മണലൊടി അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ ഡയറക്ടർ ഹിലാൽ മുഹമ്മദ്, മക്ക ഹൈപ്പർ മാർക്കറ്റ് ചെയർമാൻ മമ്മുട്ടി, ഡയറക്ടർ സിനാൻ മുഹമ്മദ് , ജി-ടെക് എക്സിക്യൂട്ടീവ് ഡയറക്ടർ മിഷാൽ അബൂബക്കർ എന്നിവർ പങ്കെടുത്തു.അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കുമായി 91384116.എന്ന നമ്പറിൽ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."