അമേരിക്കയ്ക്ക് താക്കീതായി മൂന്ന് ദിവസത്തെ ഇറാന്‍ സൈനികാഭ്യാസം അടുത്തയാഴ്ച
റിയാദ്: അമേരിക്കന്‍ ഭരണം ട്രംപ് ഏറ്റെടുത്ത നാള്‍ മുതല്‍ തുടങ്ങിയ പുതിയ ഭീഷണികള്‍ക്ക് താക്കീതായി സൈനികാഭ്യാസം നടത്താന്‍ ഇറാന്‍ ഒരുങ്ങുന്നു. അടുത്ത കാലത്തായി ഭീഷണികള്‍ മറികടന്നു ഇറാന്‍ നാദിയ ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയ അമേരിക്കന്‍ നടപടിക്കെതിരെയുള്ള താക്കീതായാണ് ഇറാന്‍ പുതിയ സൈനികാഭ്യാസം നടത്താന്‍ തീരുമാനിച്ചതെന്ന് ഇറാന്‍ സൈനിക നിരയിലെ മുതിര്‍ന്ന കമാണ്ടര്‍ വ്യക്തമാക്കി. 'ഗ്രാന്‍ഡ് പ്രൊഫെറ്റ് 11' എന്ന പേരില്‍ നടത്തുന്ന സൈനിക ശക്തി പ്രകടനം മൂന്നു ദിവസം നീണ്ടു നില്‍ക്കുമെന്നു കരസേന കമാണ്ടര്‍ ജനറല്‍ മുഹമ്മദ് പക് പൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള ശക്തി പ്രകടനവും ഇതിലുണ്ടാകുമെന്നു വെളിപ്പെടുത്തിയ അദ്ദേഹം ഏതു തരത്തിലുള്ള റോക്കറ്റുകളാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമമാക്കിയില്ല. കഴിഞ്ഞ ജനുവരി 29 നു അമേരിക്കയെ കൂടുതല്‍ പ്രകോപിതരാക്കി ഇറാന്‍ പുതിയ മധ്യ ദൂര മിസൈല്‍ പരീക്ഷണം നടത്തിയത്. ഇതിനെതിരെ അമേരിക്കയും ട്രംപും ശക്തമായി രംഗത്തെത്തിയിരുന്നു. അമേരിക്കയിയല്‍ നിന്നും മറ്റുമുള്ള വിവിധ ആക്രമണങ്ങളെ ചെറുക്കാനുള്ള തയ്യാറെടുപ്പുകളാണ് ഇറാന്‍ നടത്തുന്നതെന്ന് ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നാളേറെയായി മധേഷ്യയിലെ ഏറ്റവും വലിയ തീവ്രവാദ സ്‌പോണ്‍സര്‍ രാജ്യമാണ് ഇറാനെന്നു അമേരിക്കയും മറ്റു ശക്തികളും ആരോപിച്ചു വരികയാണ്. ഇതേ നിലപാട് തന്നെയാണ് പുതിയ അമേരിക്കന്‍ ഭരണകൂടവും പിന്തുടരുന്നത്. പെന്റഗണ്‍ ചുമതലയേറ്റ പുതിയ ചീഫ് ജെയിംസ് മാറ്റിസും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ പുതിയ നീക്കത്തെ കുറിച്ച് അമേരിക്ക ഇത് വരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."