ഇന്ത്യന്‍ വിമാനത്തിന് സുരക്ഷയൊരുക്കി ജര്‍മന്‍ യുദ്ധവിമാനങ്ങള്‍
മുംബൈ: പരസ്പരം ആശയവിനിമയം നഷ്ടമായ ജെറ്റ് എയര്‍വെസ് വിമാനത്തിന് ജര്‍മന്‍ യുദ്ധവിമാനങ്ങള്‍ സുരക്ഷയൊരുക്കി. ഈ മാസം 14നാണ് മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പറന്ന ജെറ്റ് എയര്‍വേയ്‌സിന്റെ ബോയിങ്-777 നമ്പര്‍ വിമാനത്തിന് എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്. വിമാനം ദിശയറിയാതെ പറന്നതോടെ തട്ടിയെടുക്കപ്പെട്ടതാണെന്ന സംശയത്തെത്തുടര്‍ന്ന് ജര്‍മന്‍ യുദ്ധവിമാനങ്ങള്‍ എത്തിയത്. ജര്‍മന്‍ ആകാശത്തുവച്ചാണ് ആശയവിനിമയം നഷ്ടമായിരുന്നത്.
330 യാത്രക്കാരും15 ജോലിക്കാരുമായിട്ടാണ് മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് വിമാനം പറന്നത്. എന്നാല്‍ യാത്രക്കിടയില്‍ സ്ലോവക്യന്‍ എയര്‍ ട്രാഫിക്ക ്കണ്‍ട്രോളില്‍ നിന്ന് പ്രേഗിലെ എയര്‍ ട്രാഫിക്ക ്കണ്‍ട്രോളിലേക്ക് വിമാനത്തിന്റെ നിയന്ത്രണം കൈമാറുന്നതിനിടയിലാണ് ആശയവിനിമയം നഷ്ടമായത്.
വിമാനം തട്ടിയെടുത്തുവെന്ന ആശങ്കയില്‍ ജര്‍മന്‍ വ്യോമസേന തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ജെറ്റ് എയര്‍വേസിന് അകമ്പടിയായി എത്തി. യുദ്ധവിമാനങ്ങള്‍ ജെറ്റ് എയര്‍വേസ് വിമാനവുമായി ബന്ധപ്പെടുകയും സിഗ്നല്‍ നഷ്ടമായതാണെന്ന് തിരിച്ചറിഞ്ഞതോടെ വിമാനത്തിന് അകമ്പടിയായി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയും ചെയ്തു.
യാത്രാവിമാനത്തില്‍ പൈലറ്റ് തെറ്റായ ഫ്രീക്വന്‍സി ഉപയോഗിച്ചതാണ് ആശയവിനിമയം തകരാറിലാകാന്‍ കാരണമായതെന്നാണ് വിവരം. പരസ്പരം ആശയവിനിമയത്തിലുണ്ടായ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് പൈലറ്റ് അറിയിച്ചതായി ജെറ്റ് എയര്‍വേസ് മുംബൈയില്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എയര്‍ട്രാഫിക് കണ്‍ട്രോളിനുള്ള(എ.ടി.സി) ബന്ധം നഷ്ടപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."