സെറ്റോ സംസ്ഥാന വാഹനജാഥ തുടങ്ങി
കാസര്‍കോട്: മതനിരപേക്ഷതയുടെ കാവലാളാവുക എന്ന സന്ദേശമുയര്‍ത്തി സ്‌റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) നടത്തുന്ന സംസ്ഥാന വാഹന പ്രചാരണ ജാഥ കാസര്‍കോട്ട് തുടങ്ങി. പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഒപ്പുമര ചുവട്ടില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഉദ്ഘാടനം ചെയ്തു. യാത്ര മാര്‍ച്ച് മൂന്നിന് തിരുവനന്തപുരത്ത് സമാപിക്കും.
കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ഭരണത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണെന്ന് എം.എം ഹസന്‍ കുറ്റപ്പെടുത്തി. ഉദ്ഘാടന ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷനായി.
സെറ്റോ ചെയര്‍മാന്‍ എന്‍ രവികുമാര്‍, കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി കുഞ്ഞിക്കണ്ണന്‍, കെ നീലകണ്ഠന്‍, ജാഥ വൈസ് ക്യാപ്റ്റന്‍ എന്‍.എല്‍ ശിവകുമാര്‍, കോ ഓഡിനേറ്റര്‍ എന്‍.കെ ബെന്നി, കോട്ടത്തല മോഹനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."