HOME
DETAILS

നീരവുമായുള്ള ഇടപാടുകള്‍ നിര്‍ത്തിയെന്ന് പി.എന്‍.ബി എം.ഡി

  
backup
February 15 2018 | 19:02 PM

%e0%b4%a8%e0%b5%80%e0%b4%b0%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d


ന്യൂഡല്‍ഹി: രത്‌ന വ്യാപാരി നീരവ് മോദിയുടെ തട്ടിപ്പ് തുടങ്ങിയത് 2011ലാണെന്ന് പഞ്ചാബ് നാഷനല്‍ ബാങ്ക് മാനേജിങ് ഡയരക്ടര്‍ സുനില്‍ മേത്ത.
ഇത് കണ്ടെത്തിയത് ഈ വര്‍ഷം ജനുവരി മൂന്നിനാണെന്നും ഇതോടെ അദ്ദേഹവുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിയതായും പണാപഹരണവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് വിശദീകരിക്കാനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
തട്ടിപ്പില്‍ ബാങ്കിലെ രണ്ട് ജീവനക്കാര്‍ക്ക് പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരേ ബാങ്ക് പരാതി നല്‍കിയിട്ടുണ്ട്. മുംബൈയിലെ എം.സി ബ്രാഡി ഹൗസ് ശാഖയിലാണ് തട്ടിപ്പ് നടന്നത്.
ഇതേ തുടര്‍ന്ന് ജനുവരി 29ന് സി.ബി.ഐക്ക് പരാതി നല്‍കുകയും ചെയ്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തശേഷം പലയിടങ്ങളിലായി സി.ബി.ഐ അന്വേഷണം നടത്തിയിട്ടുണ്ട് .
നീരവ് മോദിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും കേസെടുത്തിട്ടുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ബാങ്ക് മറികടക്കുമെന്നും സുനില്‍ മേത്ത ഉറപ്പ് നല്‍കി. ഇതിനുള്ള കെട്ടുറപ്പ് ബാങ്കിനുണ്ട്. എന്നാല്‍ പണം തിരികെ നല്‍കാമെന്ന് നീരവ് പറയുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ഒരുറപ്പിലെത്താന്‍ തങ്ങള്‍ക്ക് ആയിട്ടില്ല.
ബാങ്കിന്റെ ഒരു ശാഖയില്‍ മാത്രമാണ് തട്ടിപ്പു നടന്നത്. പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഓരോ ദിവസവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സുനില്‍ മേത്ത പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago