ചെയര്‍മാനെ മാറ്റാനുള്ള പി.സി ജോര്‍ജിന്റെ കത്തിന് മറുപടി കൊടുക്കേണ്ടതില്ലന്ന് സി.പി.എം
ഈരാറ്റുപേട്ട: മുനിസിപ്പല്‍ ചെയര്മാന് റ്റി.എംറഷീദിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി മറ്റൊരാളെ ചെയര്‍മാനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പി.സിജോര്‍ജ് എം.എല്‍.എ സി.പി.എം ഏരിയാ കമ്മറ്റിക്ക് നല്കിയ കത്തില്‍ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ലോക്കല്‍ കമ്മിറ്റി തീരുമാനം. കഴിഞ്ഞ മൂന്നിനാണ് പി.സി ജോര്‍ജ് ഏരിയാ കമ്മിറ്റിക്ക് കത്ത് നല്‍കിയത്.
നഗരസഭ ഭരണം തികഞ്ഞ പരാജയമാണെന്നും സമൂഹ മധ്യത്തില്‍ അപഹാസ്യനാകുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ജോര്‍ജ് കത്തില്‍ സൂചിപ്പിച്ചിരുന്നു.
ഏരിയാ കമ്മറ്റിക്ക് ലഭിച്ച കത്ത് ജില്ലാ കമ്മറ്റിയ്ക്ക് കൈമാറിയെങ്കിലും ജില്ലാ കമ്മറ്റി അഭിപ്രായം പറയാതെ ഏരിയ കമ്മറ്റിക്ക് തന്നെ തിരിച്ചയക്കുകയുമായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജുമായി പ്രദേശിക ധാരണകള്‍ മാത്രമാണുള്ളത്.
രേഖാമൂലമുളള ഉടമ്പടികള്‍ ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നും മുന്നണിയില്‍ ഘടകകക്ഷിയല്ലാതിരിക്കെ കത്ത് പരിഗമിക്കേണ്ടതില്ലെന്നുമാണ് സി.പി.എം നിലപാട്.
ഇതിനിടെ ചെയര്മാന് റ്റീ എം റഷീദ് നാട്ടരങ്ങ് എന്ന പരിപാടിയില്‍ വച്ച് പി.സി.ജോര്‍ജിനോട് പരസ്യ ക്ഷമാപണം നടത്തിയിരുന്നു. എന്തായാലും വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുവാനും വേണ്ടി വന്നാല്‍ അവിശ്വാസത്തിന് നോട്ടീസ് കൊടുക്കാനും പാര്‍ട്ടി കേന്ദ്രങ്ങളോട് പി.സി ജോര്‍ജ് ആവശ്യപ്പെട്ടതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."