വേമ്പനാട് കായല്‍ കീഴടക്കി പെണ്‍കരുത്ത്
കുമരകം: പെണ്‍കരുത്തില്‍ വേമ്പനാട് കീഴടങ്ങി. വേമ്പനാടുകായല്‍ നീന്തി കടന്ന് റെക്കോര്‍ഡ് സൃഷ്ടിച്ച് ആലുവ സ്വദേശിനി മാളു ഷെയ്ക്ക് ശ്രദ്ധേയയായി.
ജെട്ടി -മുഹമ്മ ജലപാതയില്‍ ഇന്നലെ രാവിലെ 7.30 ന് വെമ്പനാട്ടുകായലിലെ കാറ്റും തണുപ്പും ഒഴുക്കും അതിജീവിച്ച് എട്ടര കിലോമീറ്റര്‍ വരുന്ന ദൂരം പരിശീലകനായ സജി വാളാശേരിയ്ക്കൊപ്പമാണ് മാളു നീന്തി കടന്നത്. ആലുവ വാളാശേരി സിമ്മിങ് ക്ലബ്ബ് ഉടമയായ സജിയുടെ ശിഷണത്തിലാണ് മാളൂ ഷെയ്ക്ക് നീന്തല്‍ പരിശീലനം നടത്തിയത്.
കൂട്ടുകാരേയും കുടുംബാംഗങ്ങളേയും സാക്ഷിനിര്‍ത്തി കുമരകത്തുനിന്ന് ആരംഭിച്ച നീന്തല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജയേഷ് മോഹന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കുമരകം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു രവികുമാര്‍, വിവിധ രാഷ്ട്രീയ നേതാക്കളായ എ വി തോമസ് ആര്യമ്പള്ളി, ഷിജോ ജോണ്‍, പി എ ഹരിചന്ദ്രന്, ജിജോ താഴ്ചയില്പങ്കെടുത്തു.
അലപ്പുഴ മുഹമ്മയില്‍ നീന്തിയെത്തിയ മാളു ഷെയ്ക്കിന് മുഹമ്മ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."