പ്രസിഡന്റ്‌സ് ഡേയിലും ഡൊണാള്‍ഡ് ട്രംപിനെതിരേ ആയിരങ്ങള്‍ തെരുവിലിറങ്ങും
ന്യൂയോര്‍ക്ക്:അമേരിക്കയില്‍ പ്രസിഡന്റ്‌സ് ഡേയിലും ഡൊണാള്‍ഡ് ട്രംപിനെതിരേ ആയിരങ്ങള്‍ തെരുവിലിറങ്ങും. ഫെബ്രുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ചയായ ഇന്നാണ് യു.എസില്‍ പ്രസിഡന്റ്‌സ് ഡേ ദിനാചരണം. യു.എസിലുടനീളം ജനങ്ങള്‍ ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്ന് തെരുവിലിറങ്ങുക.
പ്രഥമ യു.എസ് പ്രസിഡന്റായ ജോര്‍ജ് വാഷിങ്ടണിനോടുള്ള ആദരസൂചകമായാണ് പ്രസിഡന്റ്‌സ് ദിനം ആചരിക്കുന്നത്. പ്രസിഡന്റ്‌സ് ദിനത്തില്‍ യു.എസില്‍ പൊതു അവധിയാണ്.
'എന്റെ പ്രസിഡന്റിന്റെ ദിനമല്ല' എന്ന മുദ്രാവാക്യമുയര്‍ത്തിയാകും ജനങ്ങള്‍ റാലി സംഘടിപ്പിക്കുന്നത്. യു.എസിലെ 25ഓളം നഗരങ്ങളില്‍ ഇതേ രീതിയില്‍ റാലി സംഘടിപ്പിക്കുന്നുണ്ട്. ഫേസ്ബുക്ക് വഴിയാണ് പ്രക്ഷോഭകര്‍ കാംപയിന് ആഹ്വാനം ചെയ്തത്. ഇന്നലെ വരെ 47,000ത്തോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കറുത്ത വേഷം ധരിച്ചായിരിക്കും പ്രക്ഷോഭകര്‍ റാലിയില്‍ പങ്കെടുക്കുക. കുടിയേറ്റക്കാര്‍ക്ക് സ്വാഗതം എന്ന പ്ലക്കാര്‍ഡുകളുമായും ട്രംപിന്റെ ജനദ്രോഹ നയങ്ങള്‍ പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിപ്പിടിച്ചുമാകും പ്രതിഷേധ റാലി നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."