കോണ്‍ഗ്രസ് നേതാവിന് ഡി.സി.സി സെക്രട്ടറിയുടെ വധഭീഷണി
ഫറോക്ക്: ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റ് തുറക്കുന്നതിനെതിരേ സമരം നടത്തിയ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരേ ഡി.സി.സി സെക്രട്ടറിയുടെ വധഭീഷണി.
ബേപ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.കെ അബ്ദുല്‍ ഗഫൂറാണ് ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പൊലിസില്‍ പരാതി നല്‍കിയത്. ബേപ്പൂര്‍ നടുവടത്ത് ബിവറേജസ് കോര്പറേഷന് വില്‍പ്പന കേന്ദ്രം വരുന്നതിനെതിരേ നാട്ടുകാര്‍ സമരം ചെയ്തിരുന്നു. സമരസമിതിയുടെ വൈസ് ചെയര്‍മാനായ ഗഫൂര്‍ ഇതില്‍ നിന്നും പിന്മാറണമെന്നും ഇല്ലെങ്കില്‍ തീര്ത്തുകളയുമെന്നുമാണ് ഭീഷണി. മദ്യപിക്കുന്ന കൃത്രിമ ഫോട്ടോയുണ്ടാക്കി ഫ്ളക്സ് അടിച്ച് നാടാകെ പ്രചരിപ്പിക്കുമെന്നു പറഞ്ഞതായും ബേപ്പൂര്‍ പൊലിസിന് നല്കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ 17നു വൈകിട്ടു നാലിനും ആറരയ്ക്കുമായി രണ്ടുതവണ ഡി.സി.സി സെക്രട്ടറി രമേശ് നമ്പിയത്ത് മൊബൈലില്‍ വിളിച്ചു വധഭീഷണി മുഴക്കിയതായാണ് പരാതി. തിരിച്ചറിയാത്ത ശബ്ദത്തിലാണ് വിളിച്ചതെങ്കിലും പൊലിസ് അന്വേഷണത്തിലാണു രമേശ് നമ്പിയത്താണ് ഭീഷണിപ്പെടുത്തിയതെന്നു തെളിഞ്ഞത്. സംഭവം വിവാദമായതോടെ തമാശയായി പറഞ്ഞതെന്നാണ് ഡി.സി.സി സെക്രട്ടറിയുടെ വിശദീകരണം. സംഭവത്തില്‍ കെ.പി.സി.സി പ്രസിഡന്റ്, ഡി.സി.സി.പ്രസിന്റ് എന്നിവര്‍ക്ക് പരാതി നല്കുമെന്നു ബ്ലോക്ക് പ്രസിഡന്റ് ടി.കെ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."