റെയില്‍വേ ഗ്രൂപ്പ് ഡി പരീക്ഷയില്‍ മലയാളത്തിന് അവഗണന; എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നിവേദനം നല്‍കി
കൊല്ലം: റെയില്‍വേയുടെ ഗ്രൂപ്പ്ഡി പരീക്ഷയില്‍ മലയാളത്തെ നിരന്തരമായി അവഗണിക്കുന്നതിനെതിരേ നിവേദനവുമായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. റെയില്‍വേ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള പരീക്ഷ എഴുതുന്നതിനുള്ള പ്രാദേശിക ഭാഷകളുടെ പട്ടികയില്‍ മലയാളം ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനും റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനും എം.പി നിവേദനം നല്‍കി.
ഹിന്ദി, ഇംഗ്ലീഷ്, ഉറുദു കൂടാതെ പ്രാദേശിക ഭാഷകളായ ഗുജറാത്തി, മറാത്തി, പഞ്ചാബി, കന്നഡ, തെലുങ്ക്, തമിഴ്, കൊങ്കിണി, ഒഡിയ, ആസാമി, ബംഗാളി, മണിപ്പൂരി എന്നീ ഭാഷകള്‍ പരീക്ഷ എഴുതുന്നതിനായി തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം അപേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ മലയാളം ഉള്‍പ്പെടുത്താത്തത് കേരളത്തോടുള്ള വിവേചനമാണെന്ന് എം.പി നിവേദനത്തില്‍ പറഞ്ഞു. ചെന്നൈ-ബംഗളൂരു മേഖലകളില്‍ ആയിരക്കണക്കിന് മലയാളികള്‍ അപേക്ഷ നല്‍കാറുണ്ട്.
ദക്ഷിണ റെയില്‍വേ ചെന്നൈയിലും തെക്ക് പടിഞ്ഞാറന്‍ റെയില്‍വേ ബംഗളൂരുവിലും നടത്തുന്ന പരീക്ഷകളില്‍ മലയാളത്തെ ഉള്‍പ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."