അനധികൃത പപ്പട നിര്‍മാണവും വില്‍പ്പനയും തടയണം
കണ്ണൂര്‍: അനധികൃതമായി നടക്കുന്ന പപ്പട നിര്‍മാണവും വില്‍പ്പനയും തടയണമെന്ന് പപ്പട മാനുഫാക്ച്ചേഴ്സ് അസോസിയേഷന് കണ്ണൂര്‍- കാസര്‍കോട് ജില്ലാ കണ്വന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിലയും കാലാവധി തിയതിയും രേഖപ്പെടുത്താതെയും മായം ചേര്‍ത്തും നടത്തുന്ന പപ്പട നിര്‍മാണം തടയണം. ഇവ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും പൊലിസ് സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന കണ്വന്ഷന് ആവശ്യപ്പെട്ടു.
പപ്പട നിര്‍മാണ മേഖലയെ ഒരു തൊഴിലായി കണ്ടുകൊണ്ട് സാമൂഹ്യ സുരക്ഷിതത്വം ഏര്‍പ്പെടുത്തുകയും ക്ഷേമിനിധി പോലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് കണ്വന്ഷന് ആവശ്യപ്പെട്ടു. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മി,ണര് പി.കെ ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. കെപ്മ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി.കെ രാജന് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എബ്രഹാം സി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വനിത് പ്രാരത്ത്, വി.ടി സിമല് കുമാര്‍, പി.എസ് ബാലന്, എം.വി ഉണ്ണികൃഷ്ണന്, വിശ്വനാഥന്, എ.എം വസന്തന്, രാമചന്ദ്രന്, ഇ ശ്രീനി, കെ പ്രകാശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."