കോഡ് നമ്പര്‍ 315 കലക്കി
എകാഭിനയമത്സരവേദി...ആര്‍ത്തുവിളിച്ചും പൊട്ടിക്കരഞ്ഞുമെല്ലാം ഓരോരുത്തരും തങ്ങളുടെ അഭിനയത്തിനു പൂര്‍ണത വരുത്തുന്നു...അങ്ങനെ കോഡ് നമ്പര്‍ 315 വിളിച്ചു. കര്‍ട്ടനുയര്‍ന്നപ്പോള്‍ വേദിയില്‍ മൈക്കുകളില്ല. പുഞ്ചിരിയോടെ കൈകൂപ്പി സദസിനു മത്സരാര്‍ഥിയുടെ നമസ്‌കാരം. കുതിച്ചുപായുന്ന തീവണ്ടിയുടെ ചലനങ്ങള്‍. പക്ഷെ ശബ്ദമില്ല. സദസിലുള്ളവര്‍ക്ക് ആര്‍ക്കും ആദ്യമൊന്നും പിടികിട്ടിയില്ല. പതിയെ പതിയെ വാക്കുകളില്ലാതെ തന്നെ തന്റെ എകാഭിനത്തിലെ ആശയം ആ പ്രതിഭ ആസ്വാദകരില്‍ എത്തിച്ചു.
സദസില്‍ നിന്നുള്ള നിറഞ്ഞ കൈയടിനേടിയ ആ മിടുക്കന്‍ ആദര്‍ശ് ആയിരുന്നു. ചെര്‍ക്കള മാര്‍ത്തോമ കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥി. ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയുമില്ല. എങ്കിലും അഭിനയം ആദര്‍ശിനു ഹരമാണ്. കലോത്സവത്തില്‍ മോണോആക്ട് മത്സരത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹം അധ്യാപകനായ രാജേഷിനെ അറിയിച്ചു. അദ്ദേഹം എല്ലാ പ്രോത്സാഹനങ്ങളും നല്‍കി. അങ്ങനെയാണു ട്രെയിന്‍ യാത്രക്കിടെ ക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യയുടെ കഥ എകാഭിനയമാക്കി ആദര്‍ശ് കലോത്സവ നഗരിയില്‍ എത്തിയത്.
സര്‍വകലാശാല കലോത്സവ ചരിത്രത്തില്‍ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം സംസാരശേഷിയില്ലാത്ത ഒരാള്‍ കലോത്സവത്തില്‍ മോണോആക്ട് അവതരിപ്പിക്കുന്നത്. വെള്ളൂരിലെ പെയിന്റിങ് തൊഴിലാളി മനോഹരന്റെയും ഉഷയുടെയും മകനാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."