നദീജല തര്‍ക്കം ; കര്‍ണാടകവും തമിഴ്‌നാടും യോജിപ്പിലെത്തണമെന്ന് കമല്‍ ഹാസന്‍
ചെന്നൈ: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന് അധിക ജലം നല്‍കാനുള്ള സുപ്രിം കോടതി വിധിയില്‍ പ്രതികരണവുമായി നടന്‍ കമല്‍ഹാസന്‍. കര്‍ണാടകവും തമിഴ്‌നാടും തമ്മില്‍ യോജിച്ച് മുന്നോട്ട് പോയെങ്കില്‍ മാത്രമേ നദീസംയോജന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കുകയുള്ളുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു.
നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നദീ സംയോജന പദ്ധതിയെ കുറിച്ച് ഇരു സംസ്ഥാനങ്ങളും ആലോചിക്കണം. കോടതി വിധിയെ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റാണ്. തമിഴ്‌നാടിന് കിട്ടുന്നത് കുറച്ചു ജലമാണെന്നും അത് സൂക്ഷിക്കാനുള്ള വഴി സര്‍ക്കാര്‍ കണ്ടെത്തണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.
കര്‍ണാടകത്തിന് അധികജലം നല്‍കാന്‍ വിധിച്ച സുപ്രിം കോടതി തമിഴ്‌നാടിന്റെ നിലവിലെ വിഹിതം വെട്ടിക്കുറച്ചത് തമിഴ്‌നാടിന് തിരിച്ചടിയായിരുന്നു. സര്‍ക്കാരിന് പറ്റിയ വീഴ്ച കാരണമാണ് വെള്ളത്തില്‍ കുറവ് വരുത്താന്‍ കോടതി തീരുമാനിച്ചതെന്നായിരുന്നു ഡി.എം.കെ നേതാവ് സ്റ്റാലിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."