HOME
DETAILS

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
September 30, 2024 | 2:34 AM

Yellow alert in 9 districts in Kerala

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒന്നാം തിയതി പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വരും ദിവസങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്. 

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തമിഴ്‌നാട് തീരത്ത് (കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി) ഇന്ന് രാത്രി 11.30 വരെ 1.1 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത. ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

 

In Thiruvananthapuram, there is a possibility of rain accompanied by thunderstorms in the coming days. A yellow alert has been issued for nine districts today: Thiruvananthapuram, Kollam, Pathanamthitta, Idukki, Ernakulam, Thrissur, Kozhikode, Wayanad, and Kannur. On the 1st, a yellow alert will also be in effect for Pathanamthitta, Idukki, and Ernakulam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  6 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  6 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  7 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  7 days ago