HOME
DETAILS

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

  
Web Desk
September 30, 2024 | 4:08 AM

Hezbollah Leader Hassan Nasrallah Found Dead After Israeli Airstrike in Beirut

ബെയ്റൂത്ത്: ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല തലവന്‍ സയ്യിദ് ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി. ലബനാന്‍ തലസ്ഥാനമായ ബൈറൂത്തിലെ ദക്ഷിണ പ്രാന്ത പ്രദേശങ്ങളിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് ലബനാന്‍ സുരക്ഷാമെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

നസ്‌റുല്ലയുടെ ഭൗതികദേഹത്തില്‍ പ്രത്യക്ഷത്തിലുള്ള പോറലോ പരിക്കോ ഒന്നുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നും ബാക്കിയില്ലാത്ത വിധം ശരീരം ഛിന്നഭിന്നമായതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതു തള്ളുന്നതാണു പുറത്തുവരുന്ന വിവരങ്ങള്‍. മിസൈല്‍ ആക്രമണത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ശക്തമായ ആഘാതത്തിലായിരിക്കാം മരണം സംഭവിച്ചതെന്നാണു നിഗമനം.

 അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഹിസ്ബുല്ല ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നസ്‌റുല്ല എവിടെയാണെന്നത് സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പേ ഇസ്‌റാഈല്‍ ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാനി ചാരനാണ് ഇസ്‌റാഈലിന് വിവരം ചോര്‍ത്തി നല്‍കിയതെന്നും സൂചനയുണ്ട്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇത് സംബന്ധിച്ച വിവരം കൈമാറിയതെന്ന് ഫ്രഞ്ച് ദിനപത്രമായ പരിസിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  നേരത്തെ ഇറാനില്‍ ഇസ്മാഈല്‍ ഹനിയ്യയുടെ സന്ദര്‍ശനത്തെ കുറിച്ച കൃത്യമായ വിവരവും ഇസ്‌റാഈലിന് ലഭിച്ചിരുന്നു. ഇറാനില്‍ വെച്ചാണ് ഹനിയ്യ കൊല്ലപ്പെടുന്നത്. ഇറാന്റെ കനത്ത സുരക്ഷാ മേഖലയില്‍ രണ്ട് മാസം മുമ്പ് സ്ഥാപിച്ച സംവിധാനം വഴിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയില്‍ വെള്ളിയാഴ്ച ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതായി ശനിയാഴ്ചയാണ് ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിച്ചത്. 64കാരനായ നസ്‌റുല്ലയുടെ മരണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. 

അതിനിടെ, ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. കരയുദ്ധത്തിനാണ് നീക്കം നടത്തുന്നത്. ബൈറൂത്തിലെ ജനവാസ മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ 105 ആളുകള്‍ കൊല്ലപ്പെടുകയും 359 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ അഞ്ചു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗസ്സയില്‍ ഹമാസിന് നിരുപാധിക പിന്തുണ നല്‍കുന്നതാണ് ഇസ്‌റാഈല്‍ ഹിസ്ബുല്ലയെ ലക്ഷ്യം വെക്കാന്‍ കാരണം. യമനിലെ ഹൂതി കേന്ദ്രങ്ങളിലും ഇസ്‌റാഈല്‍ ബോംബിട്ടു.

Hezbollah leader Hassan Nasrallah has been found dead in Beirut following an Israeli airstrike. Reports suggest no visible injuries on his body, contradicting earlier claims of severe damage. Hezbollah vows retaliation as Israeli attacks continue in Lebanon.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെറിനോ മിറാക്കിള്‍, ലാസ്റ്റ് മിനുട്ട് ഗോളില്‍ സ്‌പെയിനിന്റെ സെമിപ്രവേശം; ബെല്‍ജിയത്തിന് കണ്ണീര്‍മടക്കം

Football
  •  5 days ago
No Image

യുദ്ധഭീതിയിൽ കൂട്ടിയ ഇറക്കുമതി വിനയായി; രാജ്യത്ത് എൽപിജി ശേഖരം ആവശ്യത്തിലും കൂടുതൽ

National
  •  5 days ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  5 days ago
No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  5 days ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  5 days ago
No Image

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് ഡോ.എസ്.ജയശങ്കര്‍

oman
  •  5 days ago
No Image

ക്ലാസിനിടെ വിദ്യാർഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

National
  •  5 days ago
No Image

കുവൈത്ത് വ്യോമാതിർത്തിയിൽ 3 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 10 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

Kuwait
  •  5 days ago
No Image

ഗോൾ മെഷീൻ വേണോ അതോ ഗെയിം ബ്രേക്കർ വേണോ? ലോകകപ്പ് വേദിയിൽ പുതിയ 'ഹാലണ്ട്-എംബാപ്പെ' യുഗം ആരംഭിക്കുന്നു!

Football
  •  5 days ago
No Image

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  5 days ago