കാര്‍ഷിക മേഖലക്ക് ഉന്നല്‍ ജനപ്രിയ ബജറ്റുമായി കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കെ ഇന്നലെ കര്‍ണാടക സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍
കാര്‍ഷിക മേഖലക്ക് മുന്‍തൂക്കം നല്‍കിയുള്ള ബജറ്റില്‍ മറ്റ് മേഖലകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയെന്നതാണ് ശ്രദ്ധേയം.
മൂന്ന് ശതമാനം പലിശക്ക് പത്തുലക്ഷം വരെ കാര്‍ഷിക വായ്പ അനുവദിക്കുന്നതാണ് ബജറ്റ് എടുത്തുപറയുന്നത്. സഹകരണ ബാങ്കുകളില്‍ ഒരു ലക്ഷം വരെയുള്ള കാര്‍ഷിക വായ്പ എഴുതി തള്ളും.
കര്‍ഷകര്‍ക്ക് കൃഷിയിറക്കുന്നതിന് ഓരോ കര്‍ഷകനും 10,000 രൂപ വീതം അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.
5.93 ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 5.73 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ശമ്പള പരിഷ്‌കരണം നടപ്പാക്കും. ആരോഗ്യ കര്‍ണാടക യോജന പദ്ധതിപ്രകാരം എല്ലാവര്‍ക്കും ചികിത്സാ സൗകര്യം ഉറപ്പാക്കും.
9000 സബ് സെന്ററുകള്‍ ആരോഗ്യ-വെല്‍നസ് കേന്ദ്രങ്ങളായി ഉയര്‍ത്തും. ബംഗളൂരു മെഡിക്കല്‍ കോളജില്‍ 1,000 ബെഡുകളുടെ സൗകര്യം എര്‍പ്പെടുത്തും. ഗഡക്, കൊപ്പല്‍, ചാംരാജ് നഗര്‍ എന്നിവടിങ്ങളിലെ മെഡിക്കല്‍ കോളജുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും.
30 ലക്ഷം കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി അനില ഭാഗ്യ യോജന പദ്ധതിയില്‍ പെടുത്തി സൗജന്യമായി പാചക വാതകം വിതരണം ചെയ്യും. എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ യാത്ര ഏര്‍പ്പെടുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."