മണിശങ്കര്‍ അയ്യര്‍ക്കെതിരേ രാജ്യദ്രോഹ കേസ്
ജെയ്പൂര്‍: കറാച്ചിയില്‍ ലിറ്റററി ഫെസ്റ്റില്‍ പാക് അനുകൂല പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരേ രാജ്യദ്രോഹ കേസ്. രാജസ്ഥാനിലെ കോട്ട അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഈ മാസം 20ന് കേസ് പരിഗണിക്കും. പ്രാദേശിക ബി.ജെ.പി നേതാവ് അശോക് ചൗധരിയാണ് അയ്യര്‍ക്കെതിരേ കോടതിയെ സമീപിച്ചത്.
പാകിസ്താനുമായുള്ള പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇന്ത്യക്ക് താല്പര്യമില്ലെന്ന മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം ദേശവിരുദ്ധമാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തിന് കാരണം മുഖ്യമന്ത്രി വസുന്ധര രാജെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷനുമാണെന്നും ഈ സാഹചര്യത്തില്‍ ഇരുവരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതിലൂടെ ശ്രദ്ധേയനായ നേതാവാണ് അശോക് ചൗധരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."