HOME
DETAILS

സംസ്ഥാനത്തെ ടർഫുകൾക്ക് പുതിയ മാർഗരേഖകളുമായി സ്‌പോർട്‌സ് കൗൺസിൽ

  
Laila
November 07 2024 | 06:11 AM

Sports Council with new guidelines for state turfs

മലപ്പുറം: സംസ്ഥാനത്ത് വർധിച്ചുവരുന്ന സ്‌പോർട്‌സ് ടർഫുകളുടെ നിയന്ത്രണത്തിന് സർക്കാർ മാർഗ നിർദേശങ്ങൾ കൊണ്ടുവരുന്നു. ഗുണനിലവാരമില്ലാതെ നിർമിക്കുന്ന ടർഫുകൾ കളിക്കാർക്ക് പരുക്കുണ്ടാക്കുന്നതായും മറ്റും പരാതികൾ വന്നതോടെയാണ് സർക്കാർ പുതിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നത്.

സ്‌പോർട്‌സ് ടർഫുകൾക്ക് സർട്ടിഫിക്കേഷൻ നൽകുന്നതിന് മാർഗരേഖകൾ തയാറാക്കുന്നതിന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വിശദമായ മാർഗരേഖകൾ തയാറാക്കി വരുകയാണ്. ഇതിനാവശ്യമായ നിയമ നിർമാണവും സർക്കാർ പരിഗണനയിലുണ്ട്.

 ടർഫുകളിൽ നിന്നുള്ള തീവ്രശബ്ദം, അതിശക്തമായ പ്രകാശം, സമയക്രമമില്ലാത്ത 24 മണിക്കൂർ പ്രവർത്തനം തുടങ്ങിയവ പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പരാതികളുണ്ട്. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ തയാറാക്കുന്ന മാർഗനിർദേശങ്ങൾ പാലിക്കുന്ന ടർഫുകൾക്കേ ഇനി തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകൂ.

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ഇതോടൊപ്പമാണ് സ്വകാര്യ മേഖലയിലെ ടർഫ് കളിക്കളങ്ങൾക്കും ഇതുവരെ അനുമതി നൽകിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  2 days ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  2 days ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  2 days ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  2 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  2 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  2 days ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  2 days ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  2 days ago