HOME
DETAILS
MAL
നീറ്റ് പരീക്ഷ എഴുതാനായില്ല; 15 ഗോത്ര വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം
backup
February 17 2018 | 19:02 PM
ന്യൂഡല്‍ഹി: സ്കൂള്‍ അധികൃതരുടെ അനാസ്ഥയാല്‍ നീറ്റ് പരീക്ഷ എഴുതാനാവാത്ത വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം. ത്രിപുരയിലെ 15 ഗോത്ര വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്കാന് ദേശീയ മനുഷ്യാവകാശ കമ്മിഷനാണ് ശുപാര്‍ശ ചെയ്തത്.
ത്രിപുരയിലെ കുമുലിങ്ങിലെ ഏകലവ്യ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷമാണ് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നത്. ഈ വര്‍ഷം നടക്കുന്ന നീറ്റ് പരീക്ഷയില്‍ ഇവര്‍ക്ക് സൗജന്യ കോച്ചിങ്ങും നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന് ആവശ്യപ്പെട്ടു. അനാസ്ഥ കാണിച്ച സ്കൂളിലെ പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരേ ത്രിപുര സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിച്ചിരുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരവും അക്കാദമിക് വര്‍ഷം നഷ്ടപ്പെട്ടതിന് സൗജന്യ കോച്ചിങ്ങും സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."