HOME
DETAILS

ബ്രൗണ്‍ ഹെഡ്ഡറില്‍ ബ്ലാസ്റ്റേഴ്‌സ്

  
backup
February 17 2018 | 20:02 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%86%e0%b4%a1%e0%b5%8d%e0%b4%a1%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8


ഗുവാഹത്തി: എവേ പോരാട്ടത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരായ നിര്‍ണായക മത്സരം വിജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സെമി പ്രതീക്ഷ നിലനിര്‍ത്തി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. കളിയുടെ 28ാം മിനുട്ടില്‍ വെസ് ബ്രൗണ്‍ നേടിയ ഗോളിലാണ് മഞ്ഞപ്പടയുടെ വിജയം. 16 മത്സരങ്ങളില്‍ നിന്ന് ആറാം ജയത്തോടെ 24 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വിജയിക്കുകയും മറ്റ് ടീമുകളുടെ മത്സര ഫലങ്ങളും ആശ്രയിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെമി പ്രവേശം.
ജയത്തില്‍ കുറഞ്ഞതൊന്നും ആശ്വാസം നല്‍കില്ലെന്ന ഉത്തമ ബോധ്യവുമായാണ് ഡേവിഡ് ജെയിംസ് ടീമിനെ കളത്തിലിറക്കിയത്. ഗോള്‍ വല കാക്കാന്‍ വെറ്ററന്‍ താരം പോള്‍ റചുബ്ക തന്നെ എത്തിയപ്പോള്‍ മുന്നേറ്റത്തില്‍ ഇയാന്‍ ഹ്യൂമിന്റെ അഭാവം മറികടക്കാന്‍ 4-3-3 ശൈലിയാണ് പരിശീലകന്‍ നടപ്പാക്കിയത്. മുന്നേറ്റത്തില്‍ ഗുഡ്‌ജോണ്‍- സി.കെ വിനീത്- കെ പ്രശാന്ത് ത്രയവും മധ്യനിരയില്‍ പെകുസന്‍- പുള്‍ഗ- അരാറ്റ ഇസുമി ത്രയവും അണിനിരന്നു. സസ്‌പെന്‍ഷനെ തുടര്‍ന്ന് കഴിഞ്ഞ കളിയില്‍ ഇറങ്ങാതിരുന്ന നായകന്‍ സന്ദേശ് ജിങ്കന്‍ ഇത്തവണ കളത്തിലെത്തി. പ്രതിരോധത്തില്‍ ജാക്കിചന്ദ് സിങ്- വെസ് ബ്രൗണ്‍- ജിങ്കന്‍- റിനോ ആന്റോ സഖ്യമാണ് നിരന്നത്.
ആദ്യ പകുതിയില്‍ മികച്ച ആക്രമണവുമായി ബ്ലാസ്റ്റേഴ്‌സാണ് കളം നിറഞ്ഞതെങ്കില്‍ രണ്ടാം പകുതിയില്‍ നിരന്തരം മുന്നേറ്റങ്ങള്‍ നടത്തി നോര്‍ത്ത്ഈസ്റ്റും കളം വാണതോടെ മത്സരം ആവേശകരമായി. അവസാന നിമിഷങ്ങളില്‍ കൈയാംകളി വരെ അരങ്ങേറിയത് മത്സരത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.
ഗോളിലേക്ക് ലക്ഷ്യം വച്ച് വടക്കുകിഴക്കന്‍മാര്‍ 16ഓളം തവണയാണ് നിറയൊഴിച്ചത്. ബാറിന് കീഴില്‍ പോള്‍ റചുബ്ക്കയുടെ അസാധ്യമായ രക്ഷപ്പെടുത്തലുകളാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്.
കളിയുടെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചു മുന്നേറി. വെസ് ബ്രൗണിന്റെ മികച്ച ഗോള്‍ തന്നെ അതിന് തെളിവായിരുന്നു. 28ാം മിനുട്ടില്‍ ലഭിച്ച കോര്‍ണറില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പിറന്നത്. കിക്കെടുത്ത ജാക്കിചന്ദ് സിങ് ഉയര്‍ത്തിയ നല്‍കിയ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വെസ് ബ്രൗണ്‍ ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ വലയിലാക്കുകയായിരുന്നു.
താരത്തിന്റെ കരുത്തുറ്റ ഷോട്ട് നോര്‍ത്ത്ഈസ്റ്റിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി.പി രഹനേഷിനെ നിസാഹയനാക്കി വലയില്‍ കയറി. പിന്നീട് ഗോള്‍ നേടാനുള്ള അവസരം ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ നോര്‍ത്ത്ഈസ്റ്റ് ആക്രമണം കടുപ്പിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധിക്കാനാണ് കൂടുതല്‍ സമയം ചെലവാക്കിയത്.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ ഒമ്പത് വരെ ശക്തമായ മഴയ്ക്ക് സാധ്യത  

Kerala
  •  2 months ago
No Image

മലപ്പുറത്ത് 5 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പിടിയില്‍

Kerala
  •  2 months ago
No Image

ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്

National
  •  2 months ago
No Image

സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍; വലയിലാക്കി ഫയര്‍ഫോഴ്‌സ്

National
  •  2 months ago
No Image

മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കില്‍ നടപടിയെന്ന് പൊലിസ്

Kerala
  •  2 months ago
No Image

എല്‍.ഡി.എഫിന്റെ വിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി

Kerala
  •  2 months ago
No Image

'ചിന്നിച്ചിതറുന്ന കുഞ്ഞു ശരീരങ്ങള്‍ കണ്ട് ആഹ്ലാദാരവം മുഴക്കുന്ന സൈനികര്‍, ഡി.ജെ ആഘോഷത്തിലമരുന്ന ജനക്കൂട്ടം'  സയണിസ്റ്റ് ക്രൂരത തുറന്നു കാട്ടുന്ന അല്‍ജസീറയുടെ 'ഗസ്സ'

International
  •  2 months ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ആരോപണം

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: വിചാരണക്കോടതി വെറുതേവിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

Kerala
  •  2 months ago