ആരോപണങ്ങള്‍ മണ്ടത്തരമെന്ന് റഷ്യ
ബെര്‍ലിന്‍: യു.എസ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായുള്ള എഫ്.ബി.ഐയുടെ ആരോപണങ്ങള്‍ മണ്ടത്തരമാണെന്ന് റഷ്യ. 13 റഷ്യന്‍ പൗരന്മാര്ക്കും മൂന്ന് കമ്പനികള്‍ക്കുമെതിരേ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച നടപടിയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് തന്നെ നേരിട്ടു പ്രതികരിക്കുകയായിരുന്നു.
ആരോപണങ്ങളില്‍ വസ്തുത ലഭിക്കുന്നതു വരെ കേസില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ലാവ്റോവ് വ്യക്തമാക്കി. ജര്‍മനിയില്‍ സുപ്രധാനമായൊരു സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ലാവ്റോവ്. വസ്തുതകള്‍ പുറത്തുവരുന്നതു വരെ ആരോപണങ്ങള്‍ മണ്ടത്തരമായി നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ഇപ്പോള്‍ സംശയാതീതമായ നിലയ്ക്കു സുവ്യക്തമായിരിക്കുകയാണെന്ന് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര് മക്ക്മസ്റ്റര് പ്രതികരിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായതായുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന മുന്‍വാദത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."