അഫ്ഗാനിലെ തിരിച്ചടിക്ക് തങ്ങളെ കുറ്റപ്പെടുത്തരുതെന്ന് പാകിസ്താന്‍
ഇസ്‌ലാമാബാദ്: അഫ്ഗാനിസ്താനില്‍ നേരിടുന്ന പരാജയത്തിനു തങ്ങളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്ന് പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വ. മ്യൂണിക്കില്‍ മൂന്നു ദിവസമായി നടന്നുവരുന്ന അന്താരാഷ്ട്ര സുരക്ഷാ സമ്മേളനത്തിലാണ് പാകിസ്താന്‍ അമേരിക്കയുടോ ആരോപണങ്ങളെ തിരിച്ചടിച്ചത്.
അഫ്ഗാനിലെ അമേരിക്കയുടെ നീക്കങ്ങള്‍ പരാജയപ്പെടാന്‍ കാരണം അവര്‍ തന്നെ അന്വേഷിച്ചു കണ്ടെത്താന്‍ തയാറാകണം. പാകിസ്താനില്‍ ഭീകരര്‍ക്കു സുരക്ഷിത താവളങ്ങളുണ്ടെന്ന പ്രചാരണം ശരിയല്ല. അഫ്ഗാനില്‍ ഒളിച്ചിരിക്കുന്ന ഭീകരരാണു പാകിസ്താനില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. അതിര്‍ത്തിയോടു ചേര്‍ന്നുള്ള അഫ്ഗാനിസ്താന്‍ പ്രദേശങ്ങളിലാണു ഭീകരരുടെ ഒളിത്താവളങ്ങളുള്ളത്. ഭീകരവാദ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ രാജ്യാന്തര സഹകരണം ആവശ്യമാണ്- പാക് സൈനിക മേധാവി വ്യക്തമാക്കി.
അടുത്തിടെ പാകിസ്താനുള്ള സൈനിക-സുരക്ഷാ സഹായം അമേരിക്ക നിര്‍ത്തലാക്കിയിരുന്നു. ഭീകരവാദത്തിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു കാണിച്ചായിരുന്നു ഇത്. എന്നാല്‍, ആരോപണങ്ങളെ പാകിസ്താന്‍ തള്ളിക്കളഞ്ഞെങ്കിലും ഭീകരപ്രസ്ഥാനങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കിയിട്ടുണ്ട്. ഭീകരപ്രസ്ഥാനങ്ങളെ നിരോധിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിനെ ഭീകരനായി പ്രഖ്യാപിക്കുകയും സഈദിന്റെ നേതൃത്വത്തിലുള്ള ജമാഅത്തുദ്ദഅ്‌വയെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."