HOME
DETAILS
MAL
മുദ്രപ്പത്രം: സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നതായി ചെന്നിത്തല
backup
February 19 2018 | 02:02 AM
തിരുവനന്തപുരം: അന്പതിന്റെയും നൂറിന്റെയും മുദ്രപ്പത്രങ്ങള്‍ ലഭ്യമാക്കാതെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
500ന്റെയും 1000ത്തിന്റെയും മുദ്രപ്പത്രങ്ങള്‍ മാത്രമേ നിലവില്‍ വിപണിയില്‍ ലഭിക്കുന്നുള്ളൂ.
അതിനാല്‍ തന്നെ 50 രൂപയുടെയും 100 രൂപയുടേയും മുദ്രപ്പത്രങ്ങള്‍ വേണ്ട സ്ഥാനത്ത് കൂടിയ വിലയുള്ള മുദ്രപ്പത്രങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇത് ജനങ്ങളെ വളരെയയധികം ബുദ്ധിമുട്ടിലാക്കുന്നതായി അദ്ദേഹം പറഞ്ഞു.
ജനന മരണ വിവാഹ രജസിട്രേഷനുകളിലും വാടക കരാറുകളിലും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് 50ന്റെയും 100ന്റെയും മുദ്രപ്പത്രങ്ങളാണ്.
ജനങ്ങളെ പിഴിഞ്ഞു കാശുണ്ടാക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് വില കുറഞ്ഞ മുദ്രപ്പത്രങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."