HOME
DETAILS

ഒരു ലോറി വെളളത്തിന് 1600 രൂപ: കിഴക്കന്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ വറുതിയില്‍

  
backup
February 19 2018 | 05:02 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-1600-%e0%b4%b0%e0%b5%82%e0%b4%aa-%e0%b4%95

പാലക്കാട്: തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ വില്ലൂന്നിയിലെ അനാഥകുട്ടികളുടെ സംരക്ഷണകേന്ദ്രത്തിലുള്ളവര്‍ക്കു കുടിക്കാനും കുളിക്കാനും, പ്രാഥമിക കര്‍മങ്ങള്‍ക്കും ഇപ്പോള്‍ വെള്ളം വില കൊടുത്തു വാങ്ങണം.

തമിഴ്നാട്ടിലെ തോട്ടങ്ങളില്‍ നിന്നുമാണ് വെള്ളം ലോറിയില്‍ എത്തിക്കുന്നത്. ഒരുലോറി വെള്ളത്തിന് 1600 രൂപയാണ് നല്‍കേണ്ടത്. ഈ വെള്ളം രണ്ടു ദിവസത്തേക്ക് മാത്രമേ തികയൂ. അപ്പോള്‍ ഒരാഴ്ചക്ക് 5200 രൂപയുടെ വെള്ളം വാങ്ങേണ്ടി വരുന്നു. അനാഥാലയത്തിന് ചുറ്റും രണ്ട് കുഴല്‍കിണര്‍ കുഴിച്ചു. 900 അടി കുഴിച്ചിട്ടും ഇവിടെ ഒരുതുള്ളി വെള്ളം കിട്ടുന്നില്ല.

മുന്‍പിലൊരു പൈപ്പുണ്ട്. അതില്‍ എപ്പോഴും വെള്ളം വരാറുമില്ല. വന്നാല്‍ നാല് കുടത്തിലധികം കിട്ടാറുമില്ലെന്നു സെന്റ് ഫിലോമിന ഹോം ഫോര്‍ ചില്‍ഡ്രന്‍സ് ഹോം വാര്‍ഡന്‍മാരായ സിസ്റ്റര്‍. അല്‍ഫോന്‍സും, സിസ്റ്റര്‍ ക്ലാരയും സുപ്രഭാതത്തോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം രണ്ട് ദിവസത്തിലൊരിക്കല്‍ ലോറിയില്‍ വെള്ളം കൊണ്ട് വന്നിരുന്നതിനാല്‍ ജലക്ഷാമം ഇത്ര അനുഭവപെട്ടിരുന്നില്ലെന്നും, ഇത്തവണ ഡിസംബര്‍ അവസാനം മുതല്‍ വെള്ളം വില കൊടുത്തു വാങ്ങുകയാണെന്നും അവര്‍ പറഞ്ഞു. പാവപെട്ട കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. അത് കൊണ്ടു അവരില്‍ നിന്നും ഒരു പൈസ പോലും വാങ്ങാന്‍ കഴിയില്ല. ഭക്ഷണം ഉണ്ടാക്കാനും, കുടിക്കാനും, കുളിക്കാനും, വസ്ത്രമലക്കിനും വെള്ളം അത്യാവശ്യമാണ്. അതിനാല്‍ കുളി രണ്ടു ദിവസത്തിലൊരിക്കലാക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുകയാണ്.

എല്ലാവരും സ്‌കൂളില്‍ പോകുന്ന കുട്ടികളുമാണ്. ശുചിത്വം പരിപാലിക്കണമെന്ന് പറയുമ്പോഴും ഒരു ബക്കറ്റ് വെള്ളം കൊടുത്ത് പ്രാഥമികകര്‍മം നടത്താനും, കുളിക്കാനും ആവശ്യപ്പെടുക മാത്രമാണ് ചെയ്യുന്നത്.

തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തിഗ്രാമങ്ങളില്‍ ഇപ്പോള്‍ കുടിവെള്ളത്തിനായി സ്ത്രീകള്‍ പോരാട്ടം നടത്തി വരുകയാണ്. ഇവര്‍ക്ക് വെള്ളം എത്തിച്ചു കൊടുക്കാന്‍ നല്ല വെള്ളം കിട്ടുന്ന ജലസ്രോതസുകള്‍ പോലും ഇല്ലാത്ത അവസ്ഥയാണ്.

പണവും, ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കിവെക്കാന്‍ കഴിയുമെങ്കിലും ശുദ്ധ ജലസ്രോതസുകള്‍ ഇല്ലാത്ത അവസ്ഥയുണ്ട്. ഇപ്പോള്‍ പണം നല്‍കി വെള്ളം വാങ്ങിയാണ് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ വെള്ളം ഉപയോഗിക്കുന്നത്. മാര്‍ച്ച് കഴിഞ്ഞാല്‍ ലോറിയില്‍ വെള്ളം കൊണ്ടുവരുന്ന പലയിടത്തും വെള്ളം കുറഞ്ഞ തോതില്‍ മാത്രമേ കിട്ടുകയുള്ളുവെന്ന് വെള്ള കച്ചവടക്കാര്‍ മുന്നറിയിപ്പ് നല്‍കിയതായി സാമൂഹിക പ്രവര്‍ത്തകനായ വില്ലൂന്നിയിലെ സെല്‍വരാജ് പറയുന്നു പറയുന്നു. ഇനി മഴ പെയ്താല്‍ മാത്രമേ ഈ പ്രദേശങ്ങളില്‍ കുടിവെള്ളം പോലും കിട്ടുകയുള്ളു.

എന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് കിട്ടാനുള്ള പറമ്പിക്കുളം ആളിയാര്‍ വെള്ളം വാങ്ങിയെടുത്താല്‍ വലതുകര കനാല്‍ വഴി എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ കുളങ്ങള്‍ നിറച്ചാല്‍ സമീപത്തെ കിണറുകളില്‍ ഉറവയുണ്ടാവും. അതുപോലെ കോരയാറും, വരട്ടയാറും ഒരാഴ്ച നിറച്ചാല്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്ന് ആര്‍.വി.പി.പുതൂരിലെ കര്‍ഷകനും, എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ആര്‍.സി. സമ്പത്ത്കുമാര്‍ പറയുന്നു. ഇതിനുള്ള ശ്വാശ്വതപരിഹാരം ആര്‍.ബി.സികനാല്‍ യാഥാര്‍ഥ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  27 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  32 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago