HOME
DETAILS
MAL
ശുഹൈബ് വധത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത് ആറു ദിവസത്തിനുശേഷം; കേസന്വേഷണത്തില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷം
backup
February 19 2018 | 07:02 AM
തിരുവനന്തപുരം: കണ്ണൂരില്‍ കൊല്ലപ്പെട്ട ശുഹൈബ് വധത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പ്രതികരിച്ചത് ആറു ദിവസത്തിനുശേഷമാണ്. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാക്കിയ ഈ സംഭവം നടന്നിട്ട് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പ്രതികരിച്ചത് വൈകിയാണ്. ഇങ്ങനെയെങ്കില്‍ ഈ മുഖ്യമന്ത്രിയുടെ കീഴിലാണ് ആഭ്യന്തരവകുപ്പ് എന്നതിനാല്‍ കേസന്വേഷണത്തിന്റെ അവസ്ഥയെന്താകുമെന്നതില് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസില്‍ പ്രതികളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തവര്‍ ഡമ്മികളാണെന്നും ചെന്നിത്തല പറഞ്ഞു. ടി.പി ചന്ദ്രശേഖരനെ കൊന്ന അതേരീതിയിലാണ് ശുഹൈബിനെയും കൊലപ്പെടുത്തിയത്. പരോളിനിറങ്ങിയ പ്രതികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം മുഖ്യമന്ത്രി തള്ളിയിട്ടില്ലെന്നും ഈ ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ചെന്നിത്തല ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."