ദമ്പതികളുടെ തിരോധാനം: ക്രൈംബ്രാഞ്ച് സംഘം അജ്മീരിലേക്ക് പുറപ്പെട്ടു
കോട്ടയം: അറപുറയിലെ ദമ്പതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് സംഘം അജ്മീരിലേക്ക് പുറപ്പെട്ടു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സേവ്യര്‍ സെബാസ്റ്റിയന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജസ്ഥാനിലെ അജ്മീരിലേക്ക് തിരിച്ചത്. 10മാസം മുന്‍പ് കാണാതായ കുമ്മനം അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കണ്ടെത്താന്‍ സഹായകരമായരീതിയില്‍ ചില സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവിടേക്ക് പോകുന്നത്.
അന്വേഷണം ഏറ്റെടുത്ത സംഘം തിരോധാനവുമായി ബന്ധപ്പെട്ട് ഹാഷിമിന്റെ കുട്ടികളടക്കമുള്ളവരില്‍നിന്ന് മൊഴിയും രേഖപ്പെടുത്തിയശേഷമാണ് അജ്മീരിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചത്. ദമ്പതികള്‍ പോകാന്‍ സാധ്യതയുള്ള ഏര്‍വാടി, മുത്തുപ്പേട്ട, ബീമാപള്ളി, ആറ്റാന്‍കര തുടങ്ങിയ ദര്‍ഗകള്‍ കേന്ദ്രീകരിച്ച് നേരത്തെ കേസ് അന്വേഷിച്ച പൊലിസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. കാര്യമായ സൂചനകളൊന്നും കിട്ടാത്ത സാഹചര്യത്തില്‍ ഇക്കാര്യങ്ങളും പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് സംഘം അജ്മീരിലേക്ക് പുറപ്പെട്ടത്.
2017 ഏപ്രില്‍ ആറിനാണ് ദമ്പതികളെ കാണാതായത്. രാത്രി ഒന്‍പതിന് ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് കാറില്‍ പുറത്തേക്ക്‌പോയ ഇവര്‍ പിന്നീട് തിരിച്ചുവന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."