HOME
DETAILS
MAL
സൂപ്പര്‍ കപ്പ്: മാര്‍ച്ച് 31 മുതല്‍
backup
February 21 2018 | 02:02 AM
ന്യൂഡല്‍ഹി: ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും 16 ടീമുകളെ ഉള്‍പ്പെടുത്തി കൊണ്ട് നടക്കുന്ന സൂപ്പര്‍ കപ്പിനുള്ള തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 22 വരെ മത്സരങ്ങള്‍ നടത്താനാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. മാര്‍ച്ച് 12 മുതല്‍ 31 വരെ യോഗ്യതാ മത്സരങ്ങള്‍ അരങ്ങേറും. ഐ ലീഗിലെയും ഐ.എസ്.എല്ലിലെയും മികച്ച ആറ് ടീമുകള്‍ നേരിട്ട് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടും. അവസാന സ്ഥാനത്തുള്ള നാല് ടീമുകളെ യോഗ്യതാ മത്സരത്തിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. മത്സരത്തിന്റെ വേദികളെക്കുറിച്ച് തീരുമാനമായിട്ടില്ലെങ്കിലും കൊച്ചിക്കോ കട്ടക്കിനോ നറുക്ക് വീഴാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."