അണ്ടര്‍ 19 ടീമില്‍ ഇടം കിട്ടിയില്ല; പാക് ക്രിക്കറ്റ് താരത്തിന്റെ മകന്‍ ആത്മഹത്യ ചെയ്തു
കറാച്ചി: അണ്ടര്‍ 19 ടീമില്‍ ഇടം കിട്ടാത്തതില്‍ മനം നൊന്ത് പാക് ക്രിക്കറ്റ് താരത്തിന്റെ മകന്‍ ആത്മഹത്യ ചെയ്തു. അമീര്‍ ഹാനിഫിന്റെ മകന്‍ മുഹമ്മദ് സരിയാബ് ആണ് ആത്മഹത്യ ചെയ്തത്.
തൊണ്ണൂറുകളില്‍ അഞ്ച് ഏകദിന മത്സരങ്ങളില്‍ പാകിസ്താനു വേണ്ടി കളിച്ചയാളാണ് ഹാനിഫ് അമീര്‍. ഹാനിഫിന്റെ മൂത്ത മകനായിരുന്നു മുഹമ്മദ് സരിയാബ്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു.
അണ്ടര്‍ 19 ടീമില്‍ കളിക്കാനുള്ള പ്രായപരിധി കഴിഞ്ഞെന്നു പറഞ്ഞാണ് സരിയാബിന് അവസരം നിഷേധിച്ചത്. എന്നാല്‍ ഇതറിഞ്ഞതു മുതല്‍ സരിയാബ് ഏറെ അസ്വസ്ഥനായിരുന്നുവെന്ന് ഹാനിഫ് പറയുന്നു. തന്റെ മകനെ ടീം കോച്ചും മറ്റുള്ളവരും ചേര്‍ന്ന് ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്ന് അമീര്‍ ഹാനിഫ് ആരോപിച്ചു.
ഈ വര്‍ഷം ജനുവരിയില്‍ ലാഹോറില്‍ നടന്ന അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ കറാച്ചി ടീമിനായി കളിക്കാന്‍ സരിയാബ് എത്തിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ പരിക്കേറ്റ താരത്തോട് തിരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചു. ടീമില്‍ അവസരം നല്‍കുമെന്ന ഉറപ്പ് സരിയാബിന് അപ്പോള്‍ അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നീടാണ് പ്രായം 19 വയസ്സിന് മുകളിലായെന്ന് ചൂണ്ടിക്കാട്ടി അവസരം നിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."