HOME
DETAILS
MAL
സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് പ്രത്യേക ഏജന്‍സി രൂപീകരിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം
backup
February 21 2018 | 15:02 PM
ജിദ്ദ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് പ്രത്യേക ഏജന്‍സി രൂപീകരിക്കാന്‍ മന്ത്രിസഭ അംഗീകാരം. സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാനുള്ള നടപടികള്‍ ഇനി ഏജന്‍സിക്ക് കീഴിലാണ് നടപ്പിലാക്കുക.
സാമ്പത്തിക, പ്ലാനിങ് മന്ത്രി മുഹമ്മദ് അത്തുവൈജിരി സമര്‍പ്പിച്ച നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് മന്ത്രിസഭ നടപടികള്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച സംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. അവ്വാദ് ബിന്‍ സാലിഹ് അല്‍അവ്വാദ് പറഞ്ഞു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് അധ്യക്ഷനായുള്ള സാമ്പത്തിക, വികസന സഭ ജനുവരി 28ന് ഏജന്‍സി രൂപീകരണ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."