HOME
DETAILS

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ കോപ്പു കൂട്ടുന്നു - റിപ്പോര്‍ട്ട് 

  
Web Desk
October 22, 2024 | 4:15 AM

Israel Prepares Retaliation After Irans October 1 Missile Attack Reports

തെല്‍ അവീവ്: ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇസ്‌റാഈല്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പേര് വെളിപെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ഭാഗത്തു നിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രതികരണമുണ്ടായാല്‍ അതിനെതിരായ അക്രമണം വരെ പദ്ധതിയിട്ടുള്ളതാണ് ഒരുക്കങ്ങളെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇറാന്റെ എണ്ണ, ആണവശാലകളെ ഇസ്‌റാഈല്‍ ലക്ഷ്യമിടുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അങ്ങനെയുണ്ടായാല്‍ അത് മേഖലയെയാകെ ബാധിക്കുന്ന യുദ്ധമായി മാറിയേക്കുമെന്നും ആശങ്കയുണ്ട്.

ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഉടന്‍ ഇസ്‌റാഈല്‍ തിരിച്ചടിയുണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇതുവരെ നീക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതേസമയം, ആക്രമണം നടത്തുന്നത് സംബന്ധിച്ച ഇസ്‌റാഈല്‍ യു.എസുമായി നിരന്തരം ചര്‍ച്ച നടത്തുന്നുണ്ട്.

അതിനിടെ, ഇറാനെ ആക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതി യു.എസില്‍ നിന്നും ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. യു.എസ് രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നാണ് രേഖകള്‍ ചോര്‍ന്നത്. ഇതുസംബന്ധിച്ച് യു.എസ് അന്വേഷണം ആരംഭിച്ചുവെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഒക്ടോബര്‍ 15, 16 തീയതികളില്‍ തയാറാക്കിയ രേഖകളാണ് ചോര്‍ന്നത്. വെള്ളിയാഴ്ച മുതല്‍ ഈ രേഖകള്‍ ടെലിഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. മിഡില്‍ ഈസ്റ്റ് സ്‌പെക്ടേറ്റര്‍ എന്ന അക്കൗണ്ടിലൂടെയാണ് രേഖകള്‍ ചോര്‍ന്നത്. അതിരഹസ്യ സ്വഭാവമുള്ള രേഖകളെന്ന് പറയുന്ന വിവരങ്ങളാണ് ചോര്‍ന്നത്. യു.എസിന് പുറമെ സഖ്യകക്ഷികളായ ആസ്‌ത്രേലിയ, കാനഡ, ന്യൂസിലന്‍ഡ്, യു.കെ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മാത്രമേ രേഖകളെക്കുറിച്ച് വിവരമുള്ളൂവെന്ന സൂചനകളും വന്നിരുന്നു. നേരത്തെ യു.എസ് ഇസ്രായേലില്‍ താഡ് എയര്‍ ഡിഫന്‍സ് സിസ്റ്റം വിന്യസിച്ചിരുന്നു. രാജ്യത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് എയര്‍ ഡിഫന്‍സ് സിസ്റ്റം വിന്യസിച്ചത്. 

 Israel is reportedly gearing up for a strong response to Iran's October 1 missile attack, with plans to target Iran’s oil and nuclear facilities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് തല്ലിച്ചതച്ചെന്ന് കുടുംബം; സംഭവം തിരുവനന്തപുരത്ത്

Kerala
  •  10 hours ago
No Image

തൃശ്ശൂരിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് അടുക്കളയിൽ

Kerala
  •  10 hours ago
No Image

'മെസ്സിക്കായി കോടികൾ, ഇന്ത്യൻ ഫുട്‌ബോളിന് അവഗണന'; തുറന്നടിച്ച് ഇന്ത്യൻ നായകൻ

Football
  •  10 hours ago
No Image

ബ്രസീലിയൻ ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിന് മുമ്പേ ഞെട്ടിച്ച നീക്കം

Football
  •  11 hours ago
No Image

ട്രെയിനുകളിൽ ടിക്കറ്റില്ലാ യാത്രക്കാർ പെരുകുന്നു; റെയിൽവേയ്ക്ക് ഈ വർഷം ലഭിച്ചത് 1,781 കോടി രൂപ

National
  •  11 hours ago
No Image

വെറ്റിനറി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ലൈസൻസ് നിർബന്ധം; പുതിയ തീരുമാനവുമായി അബൂദബി ADAFSA

uae
  •  11 hours ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യൽ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  11 hours ago
No Image

വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  11 hours ago
No Image

അനധികൃത ഡ്രോൺ ഉപയോ​ഗവും, വാടകയ്ക്ക് നൽകലും; വിന്റർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി ദുബൈ; നിയമലംഘകർക്കെതിരെ നടപടി

uae
  •  12 hours ago
No Image

ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  12 hours ago