HOME
DETAILS
MAL
സഊദിയില്‍ ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കും
backup
February 22 2018 | 05:02 AM
ജിദ്ദ: രാജ്യത്തെ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കുന്നതിനായി സമയബന്ധിതമായ പദ്ധതികള്‍ നടപ്പാക്കി വരുന്നതായി ടെലിഫോണ്‍, വിവര സാങ്കേതിക വകുപ്പ് മന്ത്രി അബ്ദുല്ല ആമിര്‍ അല്‍സവാഹ അറിയിച്ചു.
ഇതിനായുള്ള പദ്ധതികള്‍ നേരുത്തെ തയ്യാറാക്കിയിട്ടുണ്ട്. 2020ഓടെ രാജ്യത്തെ മുഴുവന്‍ മേഖലകളിലും ഉയര്‍ന്ന വേഗത ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2,70,000 വീടുകളില്‍ ഇതിനോടകം സേവനം ലഭ്യമാക്കിക്കഴിഞ്ഞു. കൂടുതല്‍ വീടുകളിലേക്ക് സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ദേശീയപരിവര്ത്തനപദ്ധതി 2020ഉം വിഷന്‍ 2030ഉം ലക്ഷ്യമിട്ടാണ് വിവരസാങ്കേതികവിദ്യ ഉയര്‍ന്ന നിലവാരത്തിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."