ഗ്വാണ്ടനാമോ തടവറയില്‍നിന്ന് സഊദി പൗരനെ മോചിപ്പിക്കുന്നു
റിയാദ്: ഗ്വാണ്ടനാമോ തടവറയില്‍ നിന്ന് പൗരനെ മോചിപ്പിച്ച് സഊദിക്ക് കൈമാറുമെന്ന് പെന്റഗണ്‍. പതിനഞ്ചു വര്‍ഷമായി ഇവിടെ തടവറയില്‍ കഴിയുന്ന അഹ്മദ് മുഹമ്മദ് ഹസ്സാ അല്‍ ദര്‍ബിയെന്ന സഊദി പൗരനെയാണ് വിട്ടയക്കുന്നതെന്നു പെന്റഗണ്‍ വക്താവ് സാറാ ഹിഗ്ഗിന്‍സ് അറിയിച്ചു.
2002 ല്‍ ഫ്രഞ്ച് എണ്ണക്കപ്പലിനു നേരെ നടന്ന ആക്രമണത്തിന് പദ്ധതിയിട്ടുവെന്ന ആരോപണത്തിന്റെയടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ലോകത്തെ ഏറ്റവും വലിയ കുപ്രസിദ്ധ ജയിലായ ഗ്വാണ്ടനാമോയില്‍ എത്തിച്ചത്. തെളിവെടുപ്പില്‍ അമേരിക്കന്‍ അധികൃതരുമായി സഹകരിക്കുന്നതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സഊദിയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് അയക്കുന്നതിനു അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് അധികാരമേറ്റെടുത്ത ശേഷം ആദ്യമായി ഇവിടെ നിന്ന് വിട്ടയക്കപ്പെടുന്ന തടവുകാനരനാണ് അല്‍ ദര്‍ബി. ബരാക് ഒബാമയുടെ അവസാന കാലത്ത് തടവറ ഒഴിവാക്കാനായി കനത്ത ശ്രമം നടന്നിരുന്നു. ഇതിന്റെ ഭാഗമായി നിരവധിപേരെ മോചിപ്പിക്കുകയും ചെയ്തിരുന്നു. യമന്‍ തീരത്ത് വെച്ച് ഫ്രഞ്ച് എണ്ണക്കപ്പലിനു നേരെ നടന്ന ആക്രമണ ഗൂഢാലോചന കുറ്റം ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
ആക്രമണത്തില്‍ ബള്‍ഗേറിയന്‍ നാവികന് കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് കപ്പല്‍ ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏദന്‍ ഉള്‍ക്കടലില്‍ ഏറ്റവും വലിയ എണ്ണചോര്‍ച്ചക്ക് ആക്രമണം കാരണമായിരുന്നു. പതിമൂന്നു വര്‍ഷം തടവിന് വിധിക്കണമെന്നു അമേരിക്കന്‍ ഗവണ്മെന്റ് കഴിഞ്ഞ ഒക്‌ടോബറില്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതേ ആക്രമണത്തിനും അമേരിക്കന്‍ യുദ്ധക്കപ്പലിന് നേരെ ആക്രമണം നടത്തിയകേസിലും മുഖ്യ സൂത്രധാരനായ അബ്ദുറഹീം അല്‍ നാശിരി വധശിക്ഷ നേരിടുന്നുണ്ട്. ഈ ആക്രമണത്തില്‍ പതിനേഴു യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."