യാത്രയയപ്പ് നല്‍കി
കൊല്ലം: റവന്യൂ വകുപ്പില്‍നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റില്‍ യാത്രയയപ്പ് നല്‍കി.
കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ ഉദ്ഘാടനം ചെയ്തു. എം.ഡി.എം പി.എസ്.സ്വര്‍ണമ്മ അധ്യക്ഷയായി. ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ എന്‍ എച്ച്) ആര്‍ വിജയകുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ പ്രദീപ് താമരക്കുടി, സ്‌പെഷ്യല്‍ തഹസീല്‍ദാല്‍ (എന്‍ എ എന്‍ എച്ച്) എസ് ലംബോധരന്‍പിള്ള, പത്തനാപുരം അഡീഷണല്‍ തഹസീല്‍ദാര്‍ ആര്‍ മധുസൂദനന്‍ പിള്ള, സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ (കെ എം എം എല്‍, ചവറ) പി സാഹു, സീനിയര്‍ സൂപ്രണ്ട് (ആര്‍ ഡി ഒ, കൊല്ലം) ജി ബാബുരാജ്, ഫെയര്‍ കോപ്പി സൂപ്രണ്ട് എന്‍ രാധാകൃഷ്ണന്‍ നായര്‍, ജൂനിയര്‍ സൂപ്രണ്ട് (ആര്‍ ആര്‍ വിഭാഗം) സി ഉഷാകുമാരി, സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റുമാരായ കെ ഇ ജോഷ്വ, എല്‍ സുധര്‍മ്മ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. ജില്ലാ കലക്ടര്‍ ഇവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാരായ ബി ചന്ദ്രിക, പി എ രാജേശ്വരി, ജെ ദേവദാസ്, ഫിനാന്‍സ് ഓഫീസര്‍ എം ഗീതാമണിയമ്മ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എം തോമസ്‌കുട്ടി, സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍.ചിത്ര,നിര്‍മല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."