ഭോപ്പാലില്‍ വിദ്യാര്‍ഥിനിയെ സ്കൂളില്‍ കയറി കൊലപ്പെടുത്തി
ഭോപ്പാല്‍: പരീക്ഷയെഴുതാന്‍ വന്ന വിദ്യാര്‍ഥിനിയെ ഒരു സംഘം ആളുകള്‍ അതി ദാരുണമായി ആക്രമിച്ചു കൊലപ്പെടുത്തി. ഭോപ്പലിലെ അനിപൂര് ഗ്രാമത്തിലാണ് സംഭവം. വാളുകൊണ്ട് തലവെട്ടി കൊലപ്പെടുത്തുകയായിരുന്നു.
പ്ലസ് വണ്‍ ബയോളജി പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ വേണ്ടിയായിരുന്നു വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ന് വിദ്യാര്‍ത്ഥിനി സ്കൂളില്‍ എത്തിയത്. അധ്യാപകന് ക്ലാസിലില്ലാത്ത സമയം നോക്കിയായിരുന്നു അക്രമണം. മുഖംമൂടി ധരിച്ച ഒരു സംഘം ആളുകളായിരുന്നു അക്രമികള്‍. കൊന്നശേഷം മൃതദേഹം ക്ലാസ് റൂമില്‍ ഉപേക്ഷിച്ചു. കാരണം വ്യക്തമല്ല.
സംഭവത്തിന് ദൃക്സാക്ഷിയായത് 62 വയസുള്ള അധ്യാപികയാണ്. ദൂരെ നിന്നാണ് അധ്യാപിക സംഭവം കണ്ടത്. കണ്ണട ധരിക്കാത്തതു കാരണം ആളെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചില്ല. ഒറ്റപ്പെട്ട ഒരു പ്രദേശത്താണ് സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. സംഭവം നടന്ന ഉടനെ സ്കൂള്‍ അതികൃതര്‍ പൊലിസിനെ അറിയിച്ചു. കൊലയാളികള്‍ ഉപേക്ഷിച്ചുപ്പോയ വാളും മൃതദേഹവും പൊലിസിന് കൈമാറി. അന്നേദിവസം നടന്ന മറ്റൊരു ചെറുപ്പക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തി പൊലിസ് അന്വേഷണം നടത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."