സഊദി പൗരന്റെ ഒസ്യത്ത് യാഥാര്‍ഥ്യമായി; ഹമീദ് ലബ്ബയെ കൊളംബോയിലെ ചായക്കടയില്‍ കണ്ടെത്തി
റിയാദ്: 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ തൊഴിലാളിയായിരുന്ന ശ്രീലങ്കന്‍ സ്വദേശിക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന സഊദി പൗരന്റെ ഒസ്യത്ത് യാഥാര്‍ഥ്യമായി.
കൊളംബോയിലെ ഒരു ചായക്കടയില്‍ നിന്ന് ശ്രീലങ്കന്‍ സ്വദേശിയെ കണ്ടെത്തിയാണ് സഊദി പൗരന്റെ അനന്തരാവകാശികള്‍ ഒസ്യത്ത് യാഥാര്‍ഥ്യമാക്കിയത്. ശ്രീലങ്കന്‍ സ്വദേശിയായ ഹമീദ് ലബ്ബക്കാണ് ശുക്റ് സാലിം അല്‍ ശമ്മരിയെന്ന സഊദി പൗരന് തന്റെ മരണാനന്തരം ആനുകൂല്യങ്ങള്‍ നല്കാന് ആവശ്യപ്പെട്ടത്.
1987ല്‍ ശമ്മരിയുടെ വീട്ടിലെ ഡ്രൈവറായാണ് ലബ്ബ സഊദിയിലെത്തിയത്. 1996വരെ ഇവിടെ ഡ്രൈവറായിരുന്നു ഹമീദ് ലബ്ബ.
ആറു വര്‍ഷം മുന്‍പാണ് ശമ്മരി മരിച്ചത്. ജോലിയില്‍നിന്ന് വിരമിച്ച ശേഷമുള്ള 11,000 റിയാല്‍ (4,55,283 ശ്രീലങ്കന്‍ രൂപ)യാണ് ലബ്ബക്ക് ശമ്മരിയുടെ അനന്തരാവകാശികള്‍ കൈമാറിയത്. ഡ്രൈവര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തിനോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനോ പൈസ നല്‍കണമെന്നായിരുന്നു ഒസ്യത്ത്.
ശ്രീലങ്കയിലെ സഊദി എംബസി നടത്തിയ പരിശ്രമത്തിലാണ് ലബ്ബയെ കണ്ടെത്താനായത്. കൊളംബോയിലെ അസ്മ ട്രാവല്‍സ് എം.ഡി റിഹാന് റാസിഖ് ആണ് ഇദ്ദേഹത്തെ കണ്ടെത്തി അധികൃതരെ വിവരമറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."