HOME
DETAILS

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

ADVERTISEMENT
  
Web Desk
October 11 2024 | 05:10 AM

PT Usha Files Complaint Against Kalyan Chaubey Ahead of No-Confidence Motion at IOA Meeting

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രത്യേക യോഗത്തില്‍ അവിശ്വാസ പ്രമേയം നേരിടാനിരിക്കെ എതിരാളികള്‍ക്കെതിരെ പരാതിയുമായി കേന്ദ്ര സര്‍ക്കാറിനെ സമീപിച്ച് പ്രസിഡന്റ് പി.ടി. ഉഷ. ഫുട്ബാള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ കല്യാണ്‍ ചൗബക്കെതിരെ പി.ടി ഉഷ കേന്ദ്രത്തിന് പരാതി നല്‍കി. ഒളിമ്പിക് അസോസിയേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നവരോടൊപ്പം ചേര്‍ന്ന് ജോയിന്റ് സെക്രട്ടറിയായ കല്യാണ്‍ ചൗബയും പ്രവര്‍ത്തിക്കുന്നുവെന്നാണ് ഉഷയുടെ പരാതി. 

ഒക്ടോബര്‍ 25ന് ചേരുന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രത്യേക യോഗത്തിന്റെ അജണ്ടയിലാണ് പ്രസിഡന്റ് പി.ടി. ഉഷക്കെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. 25ന് നടക്കുന്ന യോഗത്തിലെ 26ാം അജണ്ടയായാണ് പി.ടി. ഉഷക്കെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുക. 


ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായി നിയമിതയായതിന് പിന്നാലെ എക്‌സിക്യൂട്ടീവ് സമിതിയിലെ അംഗങ്ങളും ഉഷയും നിരന്തരം കൊമ്പുകോര്‍ക്കല്‍ തുടങ്ങിയിരുന്നു. രണ്ട് വര്‍ഷം തികയും മുമ്പ് അവര്‍ക്കെതിരെ സംഘടനക്കുള്ളില്‍ പടയൊരുക്കവും തുടങ്ങി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

Kerala
  •  2 days ago
No Image

മുനമ്പം വഖഫ് ഭൂമി: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

ഗെറ്റ്...സെറ്റ്...ഗോ..സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം; മാറ്റുരയ്ക്കാന്‍ കാല്‍ലക്ഷം കായികതാരങ്ങള്‍

Others
  •  2 days ago
No Image

കായികമേളയ്ക്ക് തിരികൊളുത്താന്‍ മമ്മൂട്ടിയും; ഈ വര്‍ഷത്തെ മേള ഒളിംപിക്‌സ് മാതൃകയില്‍

Kerala
  •  2 days ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  2 days ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  2 days ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  2 days ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  2 days ago