HOME
DETAILS

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

  
October 11, 2024 | 8:36 AM

kilimanoor-temple-gas-leak-fire-accident

തിരുവനന്തപുരം: കിളിമാനൂരില്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. ചിറയിന്‍കീഴ് അഴൂര്‍ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49) ആണ്  മരിച്ചത്. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഒക്ടോബര്‍ 1 ന് വൈകീട്ട് 6.15 നാണ് അപകടമുണ്ടായത്. ക്ഷേത്രത്തില്‍ നിവേദ്യം തയ്യാറാക്കുന്ന സിലിണ്ടറില്‍നിന്നാണ് പാചകവാതകം ചോര്‍ന്നത്. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറിയപ്പോള്‍ തീയാളിക്കത്തുകയായിരുന്നു. ദേഹത്ത് തീപിടിച്ച ജയകുമാര്‍ പരിഭ്രാന്തനായി ഓടി. ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് തീ അണച്ച് ജയകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.  ഭാര്യ: ഉമാദേവി, മക്കള്‍: ആദിത്യ നാരായണന്‍ നമ്പൂതിരി, ആരാധിക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്തെന്ന് ; നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു

Kerala
  •  3 days ago
No Image

കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു; ഏഴുപേര്‍ക്ക് പരുക്ക്, കുട്ടിയുടെ നില ഗുരുതരം

Kerala
  •  3 days ago
No Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർത്ഥക്’ കുവൈത്തിലെത്തി; ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ല്

Kuwait
  •  3 days ago
No Image

മണിപ്പൂരിൽ മഞ്ഞുരുകുന്നു; മെയ്തി എം.എൽ.എ കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തി

National
  •  3 days ago
No Image

ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിപേരെയും കൊന്നത് ഇസ്‌റാഈൽ; റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപ്പോർട്ട്

International
  •  3 days ago
No Image

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ ഉടൻ; നെതന്യാഹു യു.എസിലെത്തി ട്രംപിനെ കാണും

International
  •  3 days ago
No Image

പ്രായം വഴിമാറി; സമ്മതിദാന അവകാശം നിറവേറ്റി അവർ മടങ്ങി 

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മാവോയിസ്റ്റ് ഭീഷണിയിൽ 50 ബൂത്തുകൾ

Kerala
  •  3 days ago
No Image

ഓരോ വർഷവും അപ്രത്യക്ഷരാകുന്നത് അരലക്ഷം കുട്ടികൾ; അഞ്ചുവർഷത്തിനിടയിൽ കാണാതെപോയത് 233,088 കുഞ്ഞുങ്ങളെ

National
  •  3 days ago
No Image

മുല്ലപ്പെരിയാറിലെ കുമളി പഞ്ചായത്തിലെ പച്ചക്കാനത്ത് വോട്ട് ചെയ്തത് ഒരാള്‍ മാത്രം; പോളിങ് ബൂത്തില്‍ ഏഴ് ഉദ്യോഗസ്ഥരും

Kerala
  •  3 days ago