HOME
DETAILS

'വലിയ' നേതാക്കള്‍ക്കുനേരെ ചോദ്യങ്ങളില്ല; ജനകീയ പ്രശ്‌നങ്ങള്‍ പിന്‍നിരയില്‍

  
backup
February 24, 2018 | 10:57 PM

%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%87%e0%b4%b0



തൃശ്ശൂര്‍: വലിയ നേതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിമര്‍ശനങ്ങളുയര്‍ത്താതെ സി.പി.എം സംസ്ഥാന സമ്മേളനം. ചര്‍ച്ചയില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കു ലഭിച്ചതാകട്ടെ വളരെ കുറഞ്ഞ ഇടവും.
മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്പര്‍ശിക്കാതെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലേക്കും സി.പി.ഐയുടെ മന്ത്രിമാരിലേക്കും ചര്‍ച്ച വഴിതിരിയുകയായിരുന്നു.
പിന്നെ പാര്‍ട്ടിയിലെ ചില മന്ത്രിമാരും വിമര്‍ശനവിധേയരായി. മുഖ്യമന്ത്രിയുമായി ബന്ധപ്പെടുന്ന പൊലിസിനെതിരായ ആരോപണങ്ങള്‍, ഗീതാ ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഉപദേശക നിയമനം, ഡി.ജി.പി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ മാറ്റിയതും കോടതി വിമര്‍ശനവും, ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, ജേക്കബ് തോമസ് വിവാദം, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര, തിരുവന്തപുരം ലോ അക്കാദമി സമരവും ഭൂമി വിവാദവും തുടങ്ങിയ വിഷയങ്ങളിലൊന്നും ചോദ്യമുയര്‍ന്നില്ല.
കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട വിവാദം, ജനജാഗ്രതാ യാത്രയ്ക്കിടയില്‍ കോടിയേരി കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറില്‍ നടത്തിയ യാത്ര എന്നിവയും അവഗണിക്കപ്പെട്ടു. കൂടാതെ ഇ.പി ജയരാജന്റെ ബന്ധുനിമയനം, പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത പാര്‍ക്ക് എന്നിവയില്‍ സ്പര്‍ശിക്കാനും പ്രതിനിധികള്‍ മടിച്ചു. എ.കെ ശശീന്ദ്രനെയും തോമസ് ചാണ്ടിയെയും പോലും അധികമാരും വിമര്‍ശിച്ചില്ല.
കൂടാതെ നഴ്‌സുമാരുടെ സമരം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നം, കെ.എസ്.ആ.ര്‍.ടി.സി പെന്‍ഷന്‍, ജാതി മതിലടക്കമുള്ള ജാതിപീഡനങ്ങളെക്കുറിച്ച് സംസ്ഥാനത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ എന്നിവയും അവഗണിക്കപ്പെട്ടു.
ഒന്‍പത് മണിക്കൂര്‍ 16 മിനുട്ട് നീണ്ട ചര്‍ച്ചയില്‍ ആദ്യ ദിവസം 47 പേരും രണ്ടാംദിവസം 15 പേരും പങ്കെടുത്തു. ഇവരില്‍ 13 പേര്‍ വനിതകളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago