HOME
DETAILS

ന്യൂജന്‍ ലഹരിയില്‍ മയങ്ങി കേരളം

  
backup
February 24 2018 | 23:02 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%af%e0%b4%99%e0%b5%8d%e0%b4%99



കൊച്ചി: ന്യൂജന്‍ ലഹരിമരുന്ന് കടത്തും വിപണനവും സംസ്ഥാനത്ത് വ്യാപകമെന്ന് എക്‌സൈസ് വകുപ്പിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍. രോഗികള്‍ക്ക് കുറിച്ച് നല്‍കുന്ന മരുന്ന് (പ്രിസ്‌ക്രിപ്ഷന്‍ ഡ്രഗ്‌സ്) ലഹരിക്കായി ഉപയോഗിക്കുന്നതും വര്‍ധിച്ചിട്ടുണ്ട്.
ഒന്നരവര്‍ഷത്തിനിടെ 12.80 കിലോഗ്രാം ഹാഷിഷ് ഓയിലാണ് എക്‌സൈസ് പിടികൂടിയത്. 518 ഗ്രാം ഹെറോയിന്‍, 300 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 108 ഗ്രാം എം.ഡി.എം.എ, 3.213 ഗ്രാം എല്‍.എസ്.ഡി, 11 ഗ്രാം കൊക്കെയ്ന്‍, 450 ഗ്രാം ചരസ്, 4818 ഗ്രാം ഓപ്പിയം, 79 ഗ്രാം മാജിക് മഷ്‌റൂം, 143 ആംപ്യൂളുകള്‍, 38295 ഗുളികകള്‍ എന്നിവയും പിടികൂടി. രാജ്യാന്തര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ന്യൂജന്‍ മയക്കുമരുന്നുകളാണ് എക്‌സൈസ് വകുപ്പ് സംസ്ഥാനത്തൊട്ടാകെനിന്നു പിടികൂടിയത്. പതിനെട്ട് മാസത്തിനിടെ 2014 കിലോഗ്രാം കഞ്ചാവ് പിടികൂടിയെന്നതും കേരളം ലഹരിമരുന്ന് മാഫിയയുടെ പ്രധാന വിപണന കേന്ദ്രമാണെന്നതിന് ഉദാഹരണമാണ്.
2537 കഞ്ചാവ് ചെടികളും ഇക്കാലത്ത് എക്‌സൈസ് കണ്ടെത്തി. വിദേശത്തുനിന്നുള്ള വിലകൂടിയ മയക്കുമരുന്നിന് കാത്തുനില്‍ക്കാതെ നാട്ടില്‍ രോഗികള്‍ക്ക് കുറിച്ചു കൊടുക്കുന്ന മരുന്നുകളും ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അര്‍ബുദം ഉള്‍പ്പെടെ രോഗങ്ങള്‍ക്ക് വേദനാസംഹാരിയായി നല്‍കുന്ന മരുന്നുകളും ഇക്കൂട്ടത്തിലുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഇവ നല്‍കരുതെന്നാണ് ചട്ടം. എന്നാല്‍ ഒരേ കുറിപ്പടി പകര്‍ത്തിയാണ് മരുന്ന് വാങ്ങുന്നത്. കേരളത്തില്‍ 49,000 മരുന്ന് കടകളുണ്ടെങ്കിലും 45 ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരാണുള്ളത്.
ഇത് കട പരിശോധനയ്ക്ക് തടസമാണ്. 167304 കേസുകളാണ് ഒന്നര വര്‍ഷത്തിനിടെ എക്‌സൈസ് വകുപ്പ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2016 ജൂണ്‍ മുതല്‍ 2018 ജനുവരി വരെയുള്ള കണക്കുകളാണിത്. ഈ കാലയളവില്‍ 233645 റെയ്ഡുകളാണ് എക്‌സൈസ് നടത്തിയതെന്ന് കമ്മിഷണര്‍ ഋഷിരാജ് സിങ് വ്യക്തമാക്കി.
39022 അബ്കാരി കേസുകളും 8508 എസ്.ഡി.പി.എസ് കേസുകളും പുകയില ഉല്‍പന്നങ്ങളുടെ അനധികൃത വില്‍പന, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് 119774 കോട്പ കേസുകളുമാണ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത്. അബ്കാരി കേസില്‍ 34922 പേരെയും എന്‍.ഡി.പി.എസ് കേസില്‍ 8946 പേരെയും അറസ്റ്റ് ചെയ്തു. 9525 ലിറ്റര്‍ സ്പിരിറ്റ്, 6838 ലിറ്റര്‍ ചാരായം, 2534 ലിറ്റര്‍ വ്യാജമദ്യം, 60981 ലിറ്റര്‍ ഐ.എം.എഫ്.എല്‍, 17974 ലിറ്റര്‍ അനധികൃത ഇതര സംസ്ഥാന മദ്യം, 26988 ലിറ്റര്‍ അനധികൃത കള്ള്, 9567 ലിറ്റര്‍ ബിയര്‍, 30829 ലിറ്റര്‍ അരിഷ്ടം, 343829 ലിറ്റര്‍ കോട എന്നിവ പിടികൂടി.
983000 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. 1.5 കോടിയാണ് പിഴയായി സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. മയക്കുമരുന്ന് വേട്ടയ്ക്കിടെ സ്വര്‍ണ കള്ളക്കടത്ത് സംഘവും കുഴല്‍പ്പണക്കാരും എക്‌സൈസിന്റെ പിടിയിലായിരുന്നു. 95.372 കിലോഗ്രാം സ്വര്‍ണവും 246.768 കിലോഗ്രാം വെള്ളിയും 118 കാരറ്റ് ഡയമണ്ടും പിടികൂടി. 13 കോടിയുടെ കുഴല്‍പ്പണവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  19 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago