അഖിലേന്ത്യാ വിദ്യാഭ്യാസ ചലച്ചിത്രമേള: എസ്.ഐ.ഇ.ടിക്ക് ദേശീയ അവാര്‍ഡ്
തിരുവനന്തപുരം: എന്‍.സി.ഇ.ആര്‍.ടിയുടെ 23ാമത് ദേശീയ ഓഡിയോ വിഡിയോ ഫെസ്റ്റിവലില്‍ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷനല്‍ ടെക്‌നോളജിക്ക് (എസ്.ഐ.ഇ.ടി) സെക്കന്‍ഡറി വിഭാഗത്തില്‍ മികച്ച വിദ്യാഭ്യാസ വിഡിയോ ചിത്രത്തിന് പുരസ്‌കാരം. ഒന്‍പതാം ക്ലാസിലെ ഊര്‍ജ്ജതന്ത്ര പാഠപുസ്തകത്തെ അധികരിച്ചു നിര്‍മിച്ച ചിത്രമാണ് പുരസ്‌കാരം നേടിയത്.
ആവാസ്: ആനുകൂല്യങ്ങള്‍ നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ക്ക് ചുമതല
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആനുകൂല്യങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫിസര്‍മാരെ(എന്‍ഫോഴ്‌സ്‌മെന്റ്) സമീപിക്കാം.
ഇന്‍ഷുറന്‍സ് ഏജന്‍സിയെ നിശ്ചയിക്കുന്നതുവരെയുള്ള കാലയളവിലേക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് അതാത് ജില്ലാ ലേബര്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഈ കാലയളവില്‍ ചികിത്സ ആവശ്യമായി വരികയോ അപകടങ്ങള്‍ക്കിരയാവുകയോ ചെയ്താല്‍ ചികിത്സാരേഖകളോ എഫ്.ഐ.ആറോ ഹാജരാക്കിയാല്‍ ആനുകൂല്യങ്ങള്‍ നല്‍കും. രേഖകള്‍ അതാത് ജില്ലാ ലേബര്‍ ഓഫിസര്‍(എന്‍ഫോഴ്‌സ്‌മെന്റ്)മാര്‍ക്ക് സമര്‍പ്പിക്കണം.
ഇന്‍ഷുറന്‍സ് ഏജന്‍സിയെ നിശ്ചയിക്കുന്നതിനിടയില്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാതിരിക്കാനാണ് തൊഴില്‍വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് ബയോമെട്രിക് കാര്‍ഡ് ലഭിച്ച എല്ലാ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ വര്‍ഷം 15,000 രൂപ വരെയുള്ള സൗജന്യ ചികിത്സ ലഭ്യമാകും. അപകടമരണം സംഭവിച്ചാല്‍ രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."