HOME
DETAILS

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

  
Abishek
July 02 2025 | 01:07 AM

Malabar Faces Plus One Seat Shortage Again

തിരുവനന്തപുരം: മലബാറിൽ ഇത്തവണയും പ്ലസ് വൺ സീറ്റ് ക്ഷാമം. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷാ സമർപ്പണം പൂർത്തിയായപ്പോൾ മലബാറിലെ നാല് ജില്ലകളിൽ ഒഴിവുള്ള മെറിറ്റ് സീറ്റുകളേക്കാൾ കൂടുതൽ അപേക്ഷകർ. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 11,633 വിദ്യാർഥികൾക്ക് മെറിറ്റിൽ പ്രവേശനം കിട്ടിയേക്കില്ല. ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചവരുടെ എണ്ണം കുറയുമ്പോൾ ഏതാനും പേർക്ക് കൂടി പ്രവേശനത്തിന് സാധ്യതയുണ്ട്.

അതേസമയം, ആവശ്യത്തിന് അപേക്ഷകരില്ലാത്ത 10 ജില്ലകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കും. മലപ്പുറത്താണ് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്. 13,226 അപേക്ഷകർ. ഇവിടെ ഇനി മെറിറ്റിൽ 8,703 സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. 4,523 വിദ്യാർഥികളുടെ പ്രവേശനമാണ് ഇവിടെ തുലാസിലാവുക. പാലക്കാട് ജില്ലയിൽ 4,493 വിദ്യാർഥികൾ പുറത്താകും. 3,850 മെറിറ്റ് സീറ്റുകളുള്ള പാലക്കാട്ട് 8,343 അപേക്ഷരാണുള്ളത്. 5,352 സീറ്റുകളുള്ള കോഴിക്കോട് ജില്ലയിൽ 7,518 പേരും 4,486 സീറ്റുകളുള്ള കണ്ണൂരിൽ 4,937 പേരും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 53,789 അപേക്ഷകളാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്.  മൂന്ന് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ ആദ്യത്തേത് നാളെ രാത്രി പ്രസിദ്ധീകരിക്കും. വെള്ളിയാഴ്ച രാവിലെ 10 മുതൽ സ്‌കൂളുകളിൽ പ്രവേശനം നേടാം. അതിനിടെ, അൺ എയ്ഡഡ് മേഖലയിൽ 335 അധിക മാർജിനൽ സീറ്റുകൾ കൂടി അനുവദിച്ചു. ഇതോടെ 50 വിദ്യാർഥികൾ പഠിക്കുന്ന ബാച്ചിൽ 55 വിദ്യാർഥികളെ പ്രവേശിപ്പിക്കാം. 

The Malabar region in Kerala is facing a shortage of Plus One seats once again. After the supplementary allotment application submission deadline, it was found that there are more applicants than available merit seats in four districts: Malappuram, Palakkad, Kozhikode, and Kannur. Approximately 11,633 students in these districts may not secure admission through merit. However, some students who applied to multiple districts might still get admission as the numbers are adjusted ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  a day ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  a day ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  a day ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  a day ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  a day ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  a day ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  a day ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  a day ago