HOME
DETAILS

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

  
July 01, 2025 | 2:20 PM

62-Year-Old Kerala Teacher Arrested for Sexually Assaulting 8th Grader in Tuition Class

പത്തനംതിട്ട: കിടങ്ങന്നൂർ സെന്റ് മേരീസ് കോളേജ് ട്യൂഷൻ സെന്ററിൽ എട്ടാം ക്ലാസുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ ഗണിത അധ്യാപകനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷൻ സെന്റർ നടത്തിപ്പുകാരനായ എബ്രഹാം അലക്സാണ്ടർ (62) ആണ് പിടിയിലായത്. കുട്ടിയെക്കൊണ്ട് കൈകാലുകൾ തിരുമ്മിക്കുകയും തുടർന്ന് ലൈംഗിക ചൂഷണം നടത്തുകയും ചെയ്തെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്.

കഴിഞ്ഞ മാസം 28-ന് വൈകിട്ട് 4:30-നാണ് സംഭവം. വൈകിട്ട് 5 മുതൽ 6:30 വരെ നടക്കുന്ന ട്യൂഷൻ ക്ലാസിന് നേരത്തെ എത്തിയ കുട്ടിയെ അലക്സാണ്ടർ കാലുകൾ തിരുമ്മാൻ ആവശ്യപ്പെട്ടു. കുട്ടി തിരുമ്മൽ നിർത്തിയപ്പോൾ തുടയിൽ തിരുമ്മാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ, കണക്ക് പഠിക്കുന്നതിനിടെ കുട്ടിയോട് രഹസ്യ ഭാഗങ്ങളിൽ അമർത്താൻ ആവശ്യപ്പെട്ടു. കുട്ടി വഴങ്ങാതിരുന്നപ്പോൾ ബലം പ്രയോഗിച്ച് ലൈംഗിക അതിക്രമം നടത്തി. ക്ലാസ് കഴിഞ്ഞ് പോകും മുമ്പ് കുട്ടിയെ കെട്ടിപ്പിടിച്ച് വിവരങ്ങൾ വീട്ടിൽ പറയരുതെന്നും "നല്ല സുഹൃത്തുക്കളായി തുടരാം" എന്നും പറഞ്ഞു.

വീട്ടിലെത്തിയ കുട്ടി പിതാവിനോട് സംഭവം വിവരിച്ചു. പിതാവ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെ തുടർന്ന്, വനിതാ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ആറന്മുള എസ്.ഐ. വി. വിഷ്ണു എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് പ്രതിയെ ട്യൂഷൻ സെന്ററിൽ നിന്ന് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ, പ്രതി മറ്റ് രണ്ട് ആൺകുട്ടികളോടും മോശമായി പെരുമാറിയതായി കണ്ടെത്തി. കുട്ടി പ്രതിയുടെ ഫോട്ടോ തിരിച്ചറിഞ്ഞതിനെ തുടർന്ന് കുറ്റസമ്മതമൊഴി രേഖപ്പെടുത്തി, ജൂലൈ 1 രാവിലെ 11:30-ന് അലക്സാണ്ടറെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒന്നര വർഷമായി കിടങ്ങന്നൂർ ജംഗ്ഷനിൽ ട്യൂഷൻ സെന്റർ നടത്തിവരികയാണ് പ്രതി. വർഷങ്ങളായി വിവിധ സ്ഥാപനങ്ങളിൽ കണക്ക് പഠിപ്പിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. എസ്.എച്ച്.ഒ. വി.എസ്. പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ വിഷ്ണു, ഹരികൃഷ്ണൻ, രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ താജുദീൻ, ബിനു, സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ് വിഷ്ണു, ശ്രീജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി, തുടർനടപടികൾ സ്വീകരിച്ചു.

In Pathanamthitta, a 62-year-old mathematics teacher, Abraham Alexander, was arrested by Aranmula police for sexually assaulting an 8th-grade girl at his tuition center in Kidangannur St. Mary’s College. On June 28, the accused forced the girl to massage his limbs and subjected her to sexual abuse. Despite her resistance, he persisted and later urged her not to disclose the incident. The girl informed her father, who contacted Childline, leading to a police investigation. The accused, who has been running the center for one-and-a-half years, also misbehaved with two other boys. He was arrested on July 1 after the victim identified him, and further legal proceedings are underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസ്മി അധ്യാപക ശാക്തീകരണം: ‘പേസ്’ പരിശീലന പരിപാടികൾക്ക് തുടക്കമായി

organization
  •  3 days ago
No Image

സ്ത്രീ വേഷം ധരിച്ച് വനിതാ ചടങ്ങുകളില്‍ കടന്നാല്‍ പിഴയും തടവും; പുതിയ നിയമനിര്‍ദ്ദേശവുമായി ബഹ്‌റൈന്‍

bahrain
  •  3 days ago
No Image

പി.സി. ജോർജിനും ഷോണിനും ബിജെപിയുടെ കടുത്ത വിമർശനം'; സഭാധ്യക്ഷന്മാരെ പരസ്യമായി വിമർശിച്ചാൽ എങ്ങനെ ക്രൈസ്തവ വോട്ടുകൾ കിട്ടും?

Kerala
  •  3 days ago
No Image

ബഹ്‌റൈനില്‍ വീട്ടിലെ ലോക്കര്‍ തകര്‍ത്ത് സ്വര്‍ണം കവര്‍ന്നു; പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും ശിക്ഷയും

bahrain
  •  3 days ago
No Image

കണ്ണീരായി ലാ റോഹ! ലോകകപ്പ് വേദിയിൽ ആ ചുവപ്പൻ തിരമാലകൾ ഇത്തവണയുണ്ടാകില്ല; ചിലിക്ക് സംഭവിച്ചതെന്ത്?

Football
  •  3 days ago
No Image

അങ്കാറയിലെ നാറ്റോ ഉച്ചകോടി; ബഹ്‌റൈന്‍ ഉള്‍പ്പെടെ നാല് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ക്ഷണം

bahrain
  •  3 days ago
No Image

മന്ത്രിസഭാ ചര്‍ച്ചകള്‍ സജീവം; കെ.സി. വേണുഗോപാല്‍ കേരളത്തിലേക്ക്

Kerala
  •  3 days ago
No Image

പതിനാറാം കേരള നിയമസഭയുടെ ആദ്യസമ്മേളനം മെയ് 21ന്, സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 22ന്

Kerala
  •  3 days ago
No Image

'അർഷ്ദീപിനെ വിലക്കണം, വേദനിക്കുന്നിടത്ത് തന്നെ അടിക്കണം'; യുവ പേസറുടെ വംശീയ അധിക്ഷേപത്തിനെതിരെ പൊട്ടിത്തെറിച്ച് മുൻ താരം

Cricket
  •  3 days ago
No Image

എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍ ഇത്തവണ കുറവ്; എപ്ലസ് കൂടുതല്‍ മലപ്പുറത്ത്

Kerala
  •  3 days ago