HOME
DETAILS
MAL
മഅ്ദനിയുടെ മോചനം: പി.ഡി.പി നേതൃത്വം മുഖ്യമന്ത്രിയെ കാണും
backup
February 25 2018 | 01:02 AM
ആലപ്പുഴ: പി.ഡി.പി. ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മോചനം ഉടന്‍ സാധ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയെ കാണുമെന്ന് വൈസ് ചെയര്മാന് അഡ്വ. മുട്ടം നാസര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മഅ്ദനി വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ സഹായിക്കാമെന്ന് ഏറ്റിരുന്നു. എന്നാല്‍ പ്രോസിക്യൂഷന് നിലപാട് അനന്തമായി നീളുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നത്.
മഅദ്നിയുടെ ആരോഗ്യനില അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.
വാര്‍ത്താസമ്മേളനത്തില്‍ മൈലക്കാട് ഷാ, പി.ടി ഷംസുദ്ദീന് പൂക്കുട്ടി, നവാസ് തുരുത്തി, സിനോജ്, ടി.എന്‍ രാജ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."