HOME
DETAILS
MAL
റാഖൈനില്‍ ബോംബ് സ്‌ഫോടനം
backup
February 25 2018 | 02:02 AM
യാങ്കോന്‍: മ്യാന്മറിലെ റാഖൈന്‍ തലസ്ഥാനമായ സിത്വയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പൊലിസുകാര്‍ക്കു പരുക്കേറ്റു. ഇന്നലെ രാവിലെയാണു സ്‌ഫോടനമുണ്ടായത്. പ്രാദേശിക സര്‍ക്കാര്‍ പ്രതിനിധിയുടെ വീടിനു സമീപം, കോടതി എന്നിവിടങ്ങളിലാണു സ്‌ഫോടനമുണ്ടായത്.
ആക്രമണത്തിനു പിന്നിലുള്ളവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മൂന്നു ദിവസങ്ങള്‍ക്കു മുന്‍പു നടന്ന സ്‌ഫോടനത്തില്‍ രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണു വീണ്ടും സ്‌ഫോടനമുണ്ടായത്.
പത്തു ലക്ഷത്തോളം വരുന്ന റോഹിംഗ്യാ മുസ്‌ലിംകളുടെ താമസസ്ഥലമായിരുന്നു റാഖൈന്‍. സൈന്യത്തിന്റെയും ബുദ്ധസന്ന്യാസികളുടെയും ആക്രമണത്തെ തുടര്‍ന്ന് ഏഴു ലക്ഷത്തോളം പേര്‍ ബംഗ്ലാദേശിലേക്കു കുടിയേറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."