സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും
തൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തുടരും. സംസ്ഥാന സമ്മേളനം ഐക്യകണ്ഠേനയാണ് സെക്രട്ടറിയായി കോടിയേരിയെ തെരഞ്ഞെടുത്തത്.
കുടുംബവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ കോടിയേരിക്കു പ്രതികൂലമാകുമെന്ന വിലയിരുത്തല്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സമ്മേളനത്തില്‍ അത്തരമൊരു നീക്കം ഉണ്ടായില്ല.
10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും ഒന്‍പത് അംഗങ്ങളെ ഒഴിവാക്കിയും സി.പി.എം സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചു. സമിതിയിലെ അംഗങ്ങളുടെ എണ്ണം 87 ആയി നിലനിര്‍ത്തുകയും ചെയ്തു. വിഎസ് അച്യുതാനന്ദന്, പാലോളി മുഹമ്മദ് കുട്ടി, പി.കെ ഗുരുദാസന്, എംഎം ലോറന്‍സ്, കെ.എന്‍ രവീന്ദ്രനാഥ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാണ്.
എ.എന്‍. ഷംസീര്‍, പി.എ. മുഹമ്മദ് റിയാസ്, വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് എന്നിവര്‍ സമിതിയിലെ പുതുമുഖങ്ങളാണ്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനല്‍ ഉടന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."