നാഷനല്‍ മെഡി. കമ്മിഷന് ബില്ലിനെതിരേ ഐ.എം.എ ഭാരതയാത്ര നടത്തും
തിരുവനന്തപുരം: നാഷനല്‍ മെഡിക്കല്‍ കമ്മിഷന് ബില്‍ ആരോഗ്യമേഖലക്ക് ആപത്താണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനായി ഐ.എം.എ ഭാരതയാത്ര നടത്തുമെന്ന് ദേശീയ പ്രസിഡന്റ് ഡോ.രവി വാങ്കേദ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി കന്യാകുമാരി മുതല്‍ കശ്മിര് വരെ യാത്ര നടത്തും. ഭാരതയാത്ര മാര്‍ച്ച് 25ന് ന്യൂഡല്‍ഹിയില്‍ സമാപിക്കും. ജനാധിപത്യപരമായ പ്രാതിനിധ്യം ഉണ്ടായിരുന്ന ഭരണ നിര്‍വാഹക സമിതിയെ ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള നാഷനല്‍ മെഡിക്കല്‍ കമ്മിഷന് വന്‍ അഴിമതിക്ക് വഴിതെളിക്കുമെന്ന് ഐ.എം.എ ആശങ്കപ്പെടുന്നതായും ഡോ.രവി വാങ്കേദ്കര്‍ പറഞ്ഞു. ബ്രിഡ്ജ് കോഴ്സ് വഴി വ്യാജ വൈദ്യന്മാരെ സൃഷ്ടിക്കാനുള്ള നടപടി രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ പുരോഗതിക്ക് വന്‍ തിരിച്ചടിയാകുമെന്നും ഇതിനെല്ലാം എതിരേയാണ് ഐ.എം.എ ഭാരതയാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ ഉമ്മര്‍,
സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."