HOME
DETAILS
MAL
തെളിയിക്കപ്പെടാത്ത കേസുകളിലെ പ്രതികളെ പിടികൂടാന്‍ നടപടിയെടുക്കണം: ഡി.ജി.പി
backup
February 26 2018 | 02:02 AM
തിരുവനന്തപുരം: തെളിയിക്കപ്പെടാത്ത കേസുകളിലെ പ്രതികളെ പിടികൂടാന്‍ ഊര്‍ജിത നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ലാ പൊലിസ് മേധാവിമാര്‍ക്കും റേഞ്ച് ഐ.ജിമാര്‍ക്കും നിര്‍ദേശം നല്കി.
ഇത്തരം കേസുകള്‍ സംബന്ധിച്ച ലിസ്റ്റ് തയാറാക്കി നടപടി സ്വീകരിക്കണം. ആവശ്യമെങ്കില്‍ ഇത്തരം കേസുകളില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപംനല്‍കണം. ഓരോ റേഞ്ചിലുമുള്ള കേസുകള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങളും മേല്‍നോട്ടവും റേഞ്ച് ഐ.ജിമാര്‍ നല്‍കണം.
ഈ കേസുകളില്‍ സ്വീകരിക്കുന്ന നടപടികള്‍ ജില്ലാ പൊലിസ് മേധാവിമാര്‍ എല്ലാ ദിവസവും സംസ്ഥാന പൊലിസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഡി.ജി.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."