ഹയര്‍ സെക്കന്‍ഡറിയെ സ്കൂളുകളില്‍ ലയിപ്പിക്കുന്നത് സ്വതന്ത്ര സ്വഭാവത്തെ തകര്‍ക്കും: കെ.എച്ച്.എസ്.ടി.യു
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറിയെ സ്കൂളുകളില്‍ ലയിപ്പിക്കുന്നത്്് ഇതിന്റെ സ്വതന്ത്ര സ്വഭാവത്തെ തകര്‍ക്കുമെന്ന് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് യൂനിയന്‍ (കെ.എച്ച്.എസ്.ടി.യു) സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അക്കാദമിക രംഗത്തെ തകര്‍ക്കുന്ന ഈ നീക്കം ശക്തമായി ചെറുക്കുമെന്നും അവര്‍ അറിയിച്ചു. സംഘടനയുടെ സംസ്ഥാന സമ്മേളനം നാളെ മുതല്‍ കോഴിക്കോട്ട് നടക്കും. രാവിലെ പത്തിന് വര്‍ത്തക ഭവനില്‍ പൊതു വിദ്യാഭ്യാസം സംസ്ഥാനങ്ങളില്‍ എന്ന വിഷയത്തില്‍ നാഷനല്‍ ടീച്ചേഴ്സ് കോണ്‍ക്ലേവ് നടക്കും.12ന് പ്രതിനിധി സമ്മേളനം. ഉച്ചയ്ക്ക് രണ്ടിന് പാനല്‍ചര്‍ച്ച എന്നിവയും നാലു മണിക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരേ കിഡ്സണ്‍ കോര്‍ണറില്‍ വരക്കൂട്ടവും സംഘടിപ്പിക്കും.
2ന് വൈകിട്ട് മൂന്നിന് കെ.പി.കെ ഹാളില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. അഞ്ചിന് സാംസ്കാരിക സമ്മേളനവും ഏഴിന് കലാനിശയും നടക്കും.
3ന് രാവിലെ 10ന് അക്കാദമിക് സെഷന് കെ.പി.എ മജീദും 11ന് സമ്പൂര്‍ണ സമ്മേളനം എം.കെ മുനീര്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ സമ്മേളനം എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് അധ്യാപക പ്രകടനവും അഞ്ചിന് കിഡ്സണ്‍ കോര്‍ണറില്‍ പൊതു സമ്മേളനവും നടക്കും. പ്രസിഡന്റ് നിസാര്‍ ചേലേരി, കെ.ടി അബ്ദുല്‍ ലത്തീഫ്, വി.കെ അബ്ദുറഹ്മാന്, ഷമീം അഹ്മദ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."