അരക്ഷിതബോധം സൃഷ്ടിക്കാനുള്ള നീക്കം ആപത്കരം: യൂത്ത്ലീഗ്
മലപ്പുറം: മത പ്രബോധകര്‍ക്കെതിരേ അന്യായമായി കേസെടുത്ത് മുസ്ലിംകള്ക്കിടയില് അരക്ഷിത ബോധം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കം ആപത്കരമാണെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ്. ഇടത് സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷ വേട്ടയുടെ ഒടുവിലത്തെ ഇരയാണ് എം.എം അക്ബര്‍. വര്‍ഗീയ വിഷം ചീറ്റുന്നവര്‍ക്കെതിരേ കേസെടുക്കാതിരിക്കുകയും, മുസ്ലിംകള്ക്കെതിരെയാണെങ്കില് നിസാരമായ പ്രശ്നങ്ങളില്‍ പോലും ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്ത് തുറുങ്കിലടക്കുകയും ചെയ്യുന്നത് സംഘ്പരിവാരിനെ പ്രീണിപ്പിക്കുന്നതിനാണെന്ന് യൂത്ത്ലീഗ് ആരോപിച്ചു .
യോഗത്തില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട്ടെ മുസ്ലിം ലീഗ് പ്രവര്ത്തകന് സഫീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തോട് സി.പി.ഐക്കുള്ള എതിര്‍പ്പ് ആത്മാര്‍ഥമാണെങ്കില്‍ വാചക കസര്‍ത്തുകള്‍ നിര്‍ത്തി കൊലപാതകികളെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കിയതായി പ്രസ്താവനയിറക്കാന്‍ നേതാക്കള്‍ തയാറാകണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു. പി.കെ ഫിറോസ്, എം.എ സമദ്, നജീബ് കാന്തപുരം, അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മാഈല്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷ്റഫ്, പി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."