HOME
DETAILS
MAL
കക്ഷി ചേരാന്‍ ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ഹരജി
backup
February 27 2018 | 19:02 PM
കൊച്ചി: അഭയ കേസില്‍ പ്രതിചേര്‍ത്തതിനെതിരേ ക്രൈം ബ്രാഞ്ച് മുന്‍ എസ്.പി കെ.ടി മൈക്കിള്‍ നല്കിയ ഹരജിയില്‍ കക്ഷി ചേരാന്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ ഹരജി നല്കി. മൈക്കിളിനെ കേസില്‍ പ്രതിചേര്‍ത്ത നടപടി ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. അഭയ കേസില്‍ തെളിവു നശിപ്പിച്ച സംഭവത്തില്‍ കെ.ടി മൈക്കിളിന് പങ്കുണ്ടെന്നും ഇതില്‍ നടപടിയാവശ്യപ്പെട്ട് നേരത്തെ താന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ജോമോന്റെ ഹരജിയില്‍ പറയുന്നു. രണ്ടര പതിറ്റാണ്ടു കാലമായി ഈ കേസിനു വേണ്ടി പ്രയത്നിക്കുന്ന വ്യക്തിയാണ്. തന്നെ ഒഴിവാക്കിയാണ് കെ.ടി മൈക്കിള്‍ ഹരജി നല്‍കിയതെന്നും തന്നേക്കൂടി കേസില്‍ കേള്‍ക്കണമെന്നും ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."